
ഇന്നും മലയാളികൾ ഓർത്തോർത്തു ചിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തിയ സി ഐ ഡി മൂസ. ഇപ്പോഴിതാ പതിനേഴ് വർഷങ്ങൾക്കിപ്പുറം സി ഐ ഡി മൂസ തിരിച്ചെത്തുന്നു.
ഇന്ന് വൈകിട്ട് 6 മണിക്ക് ദിലീപിന്റെ പേജിലൂടെയാണ് പ്രഖ്യാപനം. ആനിമേഷൻ രീതിയിലായിരിക്കും മൂസയുടെ തിരിച്ചു വരവ് എന്നാണ് സൂചനകൾ.