LogoLoginKerala

അയര്‍ലന്‍ഡിലേക്ക് മകളെ കൊണ്ടുപോകാൻ അമ്മയെത്തി; കണ്ടത് ചേതനയറ്റ ശരീരം

ഇടുക്കി: കമ്പിളിക്കളം നന്ദിക്കുന്നേല് ജോമി ജോസിന്റെയും ജിഷയുടെയും മകളാണ് നാലര വയസ്സുളള മിയ മേരി ജോമി. കോതനല്ലൂരില് കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ടാണ് മിയ കാല് വഴുതി കിണറ്റില് വീണു മരിച്ചത്. മകള് മിയയെ തനിക്കൊപ്പം കൊണ്ടുപോകാനാണ് അയര്ലന്ഡില് നിന്നും ജിഷ നാട്ടില് എത്തിയത്. എന്നാല് ക്വാറന്റൈന് തടസ്സമായി. ഏഴ് ദിവസത്തെ ക്വാറന്റൈനു ശേഷം പൊന്നോമനയെ കൊഞ്ചിക്കാന് കൊതിച്ച ഹൃദയം കണ്ടത് തന്റെ മകളുടെ ചേതനയറ്റ ശരീരം. ജിഷയുടെ ഭര്ത്താവ് ജോമിയും മൂത്ത മകന് ഡോണും അയര്ലന്ഡിലാണ്. മിയയെ …
 

ഇടുക്കി: കമ്പിളിക്കളം നന്ദിക്കുന്നേല്‍ ജോമി ജോസിന്റെയും ജിഷയുടെയും മകളാണ് നാലര വയസ്സുളള മിയ മേരി ജോമി. കോതനല്ലൂരില്‍ കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ടാണ് മിയ കാല്‍ വഴുതി കിണറ്റില്‍ വീണു മരിച്ചത്. മകള്‍ മിയയെ തനിക്കൊപ്പം കൊണ്ടുപോകാനാണ് അയര്‍ലന്‍ഡില്‍ നിന്നും ജിഷ നാട്ടില്‍ എത്തിയത്. എന്നാല്‍ ക്വാറന്റൈന്‍ തടസ്സമായി. ഏഴ് ദിവസത്തെ ക്വാറന്റൈനു ശേഷം പൊന്നോമനയെ കൊഞ്ചിക്കാന്‍ കൊതിച്ച ഹൃദയം കണ്ടത് തന്റെ മകളുടെ ചേതനയറ്റ ശരീരം.

ജിഷയുടെ ഭര്‍ത്താവ് ജോമിയും മൂത്ത മകന്‍ ഡോണും അയര്‍ലന്‍ഡിലാണ്. മിയയെ ഇവരോടൊപ്പം അയര്‍ലന്‍ഡിലേക്ക് കൂട്ടിക്കൊണ്ട് പോകാനാണ് ജിഷ തനിച്ച് നാട്ടില്‍ എത്തിയത്. മൂവാറ്റുപുഴയിലെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ജിഷയ്ക്ക് നാട്ടിലെത്തിയിട്ടും തന്റെ മകളെ ഒരു നോക്ക് കാണാന്‍ സാധിച്ചിരുന്നില്ല. കോതനല്ലൂരില്‍ ജോമിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് മിയ നിന്നിരുന്നത്. രണ്ട് മാസം മുന്‍പ് വരെ ജോമി മിയക്കൊപ്പം ഉണ്ടായിരുന്നു.

ജിഷയുടെ ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞില്ലെങ്കിലും അധികാരികളുടെ പ്രത്യേക അനുമതിയോടെ തന്റെ മകളെ അവസാനമായി കാണാന്‍ ജിഷ ഇന്നലെ കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തി. മിയയുടെ പിതാവും സഹോദരനും ഇന്ന് നാട്ടിലെത്തും. ഇവര്‍ക്കും മിയയെ കാരിത്താസ് ആശുപത്രിയില്‍ തന്നെ കാണാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും. മിയയുടെ സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക് ഇടുക്കി തെളളിത്തോട് സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ വെച്ച് നടക്കും.