LogoLoginKerala

തദ്ദേശ തെരഞ്ഞെടുപ്പ്; കോൺഗ്രസ്, യുവമോര്‍ച്ച, ബിഡിജെഎസ് ഭാരവാഹികൾ ഇടതുപക്ഷത്തേക്ക്

കോട്ടയം: പൊന്കുന്നത്ത് മുന് യുവമോര്ച്ച മണ്ഡലം ഭാരവാഹിയായ ആര്എസ് അശോക് കുമാര് ഉള്പ്പെടെ 12 ബിജെപി പ്രവര്ത്തകര് സിപിഐഎമ്മില് ചേര്ന്നു. സിപിഐഎം വാഴൂര് ഏരിയാ സെക്രട്ടറി വിജി ലാല് ഇവരെ രക്തഹാരമണിയിച്ച് പാര്ട്ടിയിലേക്ക് സ്വീകരിച്ചു. ഏരിയാ കമ്മറ്റി അംഗം ഐഎസ് രാമചന്ദ്രന്, പൊന്കുന്നം ലോക്കല് സെക്രട്ടറി കെ സേതുനാഥ്, ഗൗതം ബാലചന്ദ്രന് എന്നിവര് പങ്കെടുത്തു. ആലപ്പുഴ: കരുവാറ്റയില് ബിഡിജെഎസിന്റെയും കോണ്ഗ്രസിന്റെയും സജീവ പ്രവര്ത്തകരായിരുന്ന ഏഴ് കുടുംബങ്ങളാണ് സിപിഐഎമ്മില് ചേര്ന്നത്. സിപിഐഎം ജില്ലാ സെക്രട്ടറി എം സത്യപാലന് ഇവരെ …
 

കോട്ടയം: പൊന്‍കുന്നത്ത് മുന്‍ യുവമോര്‍ച്ച മണ്ഡലം ഭാരവാഹിയായ ആര്‍എസ് അശോക് കുമാര്‍ ഉള്‍പ്പെടെ 12 ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു.

സിപിഐഎം വാഴൂര്‍ ഏരിയാ സെക്രട്ടറി വിജി ലാല്‍ ഇവരെ രക്തഹാരമണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഏരിയാ കമ്മറ്റി അംഗം ഐഎസ് രാമചന്ദ്രന്‍, പൊന്‍കുന്നം ലോക്കല്‍ സെക്രട്ടറി കെ സേതുനാഥ്, ഗൗതം ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ആലപ്പുഴ: കരുവാറ്റയില്‍ ബിഡിജെഎസിന്റെയും കോണ്‍ഗ്രസിന്റെയും സജീവ പ്രവര്‍ത്തകരായിരുന്ന ഏഴ് കുടുംബങ്ങളാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. സിപിഐഎം ജില്ലാ സെക്രട്ടറി എം സത്യപാലന്‍ ഇവരെ സ്വീകരിച്ചു.

ഏരിയ കമ്മറ്റി അംഗങ്ങളായ അഡ്വ.എംഎം അനസ് അലി, ആര്‍ മനോജ്, ലോക്കല്‍ സെക്രട്ടറി പിടി മധു, പി സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.