LogoLoginKerala

ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി

കോട്ടയം: സ്വന്തം തട്ടകമായ പാലായിൽ ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി. പാലാ നഗരസഭ ഭരണസമിതിയില് ജോസ് കെ മാണി വിഭാഗത്തോടൊപ്പം നിന്നിരുന്ന ഒരംഗം കൂടി പാര്ട്ടി വിട്ടു. കവീക്കുന്ന വാര്ഡില് നിന്നുള്ള നഗരസഭ അംഗമായ കൊച്ചുറാണി അപ്രേം ആണ് പാര്ട്ടി വിട്ടത്. എൽഡിഎഫിനോടൊപ്പം ചേരാനുള്ള ജോസ് കെ മാണിയുടെ തീരുമാനത്തെ എതിര്ത്താണ് രാജി. യുഡിഎഫിനോടൊപ്പം ഉറച്ച് നില്ക്കുമെന്ന് കൊച്ചു റാണി പറഞ്ഞു. ഇവർ കൂടി പാര്ട്ടി വിട്ടതോടെ കേരള കോണ്ഗ്രസിന്റെ നഗരസഭയിലെ അംഗ സംഖ്യ പത്തായി …
 

കോട്ടയം: സ്വന്തം തട്ടകമായ പാലായിൽ ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി. പാലാ നഗരസഭ ഭരണസമിതിയില്‍ ജോസ് കെ മാണി വിഭാഗത്തോടൊപ്പം നിന്നിരുന്ന ഒരംഗം കൂടി പാര്‍ട്ടി വിട്ടു.

കവീക്കുന്ന വാര്‍ഡില്‍ നിന്നുള്ള നഗരസഭ അംഗമായ കൊച്ചുറാണി അപ്രേം ആണ് പാര്‍ട്ടി വിട്ടത്. എൽഡിഎഫിനോടൊപ്പം ചേരാനുള്ള ജോസ് കെ മാണിയുടെ തീരുമാനത്തെ എതിര്‍ത്താണ് രാജി.

യുഡിഎഫിനോടൊപ്പം ഉറച്ച് നില്‍ക്കുമെന്ന് കൊച്ചു റാണി പറഞ്ഞു. ഇവർ കൂടി പാര്‍ട്ടി വിട്ടതോടെ കേരള കോണ്‍ഗ്രസിന്റെ നഗരസഭയിലെ അംഗ സംഖ്യ പത്തായി കുറഞ്ഞു.