LogoLoginKerala

ലീഗിന്റെ വർഗീയത മുഖംമൂടി മാറ്റി പുറത്തേക്കു വരുന്നു; സീറോ മലബാർ സഭ

കോട്ടയം: സാമ്പത്തിക സംവരണ വിഷയത്തിൽ മുസ്ലീം ലീഗിനും യുഡിഎഫിനുമെതിരെ രൂക്ഷവിമർശനവുമായി സിറോ മലബാർ സഭ. ലീഗിന്റെ നിലപാടുകളിൽ വർഗീയത മുഖംമൂടി മാറ്റി പുറത്തേക്കുവരുന്നുവെന്ന് ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വ്യക്തമാക്കി. സാമ്പത്തിക സംവരണത്തില് ലീഗിന് അസ്വസ്ഥതയെന്തിനാണ് എന്നും ലീഗിന്റെ വര്ഗീയമുഖം ഇതിലൂടെ പുറത്തു വരുന്നെന്നും കോണ്ഗ്രസിന്റെ ദേശീയ നിലപാട് അനുകൂലിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിലപാട് പ്രഖ്യാപിക്കാന് പറ്റാത്ത വിധം യുഡിഎഫ് ദുര്ബലമായോ എന്നും ആര്ച്ച് ബിഷപ്പ് മാര് ജോസഫ് പെരുന്തോട്ടം തന്റെ പ്രസ്താവനയില് …
 

കോട്ടയം: സാമ്പത്തിക സംവരണ വിഷയത്തിൽ മുസ്ലീം ലീഗിനും യുഡിഎഫിനുമെതിരെ രൂക്ഷവിമർശനവുമായി സിറോ മലബാർ സഭ. ലീഗിന്റെ നിലപാടുകളിൽ വർഗീയത മുഖംമൂടി മാറ്റി പുറത്തേക്കുവരുന്നുവെന്ന് ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വ്യക്തമാക്കി.

സാമ്പത്തിക സംവരണത്തില്‍ ലീഗിന് അസ്വസ്ഥതയെന്തിനാണ് എന്നും ലീഗിന്റെ വര്‍ഗീയമുഖം ഇതിലൂടെ പുറത്തു വരുന്നെന്നും കോണ്‍ഗ്രസിന്റെ ദേശീയ നിലപാട് അനുകൂലിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിലപാട് പ്രഖ്യാപിക്കാന്‍ പറ്റാത്ത വിധം യുഡിഎഫ് ദുര്‍ബലമായോ എന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം തന്റെ പ്രസ്താവനയില്‍ ചോദിച്ചു.