LogoLoginKerala

വിവാഹാലോചന മുടക്കി; മുണ്ടൂർ മാടനായി യുവാവ്!

അയ്യപ്പനും കോശിയും എന്ന സിനിമ കണ്ടവരാരും മറക്കാത്ത രംഗങ്ങളിലൊന്നാണ് അയ്യപ്പൻ നായർ ജെസിബി കൊണ്ട് കുട്ടമണിയുടെ കട പൊളിക്കുന്നത്. അയ്യപ്പന് നായര് എന്ന പോലീസ് ഉദ്യോഗസ്ഥനില് നിന്നും മുണ്ടൂര് മാടനിലേക്കുള്ള മാറ്റത്തെ കാണിച്ച രംഗം വരാനിരിക്കുന്ന മോശം സമയത്തിന്റെ സൂചനകൾ കോശിയ്ക്ക് നല്കുന്നു. എന്നാൽ ഇപ്പോൾ ഇവിടെ ഇതാ ജീവിതത്തിലൊരാള് യഥാർത്ഥ മുണ്ടൂര് മാടനായി മാറിയിരിക്കുകയാണ്. കണ്ണൂരിലെ മലയോര മേഖലയായ ചെറുപുഴയിലാണ് സംഭവം. അഞ്ച് വിവാഹാലോചനകൾ മുടക്കിയതിന്റെ പേരിൽ യുവാവ് ജെസിബി ഉപയോഗിച്ച് കട തല്ലി പൊളിച്ചു. …
 

അയ്യപ്പനും കോശിയും എന്ന സിനിമ കണ്ടവരാരും മറക്കാത്ത രംഗങ്ങളിലൊന്നാണ് അയ്യപ്പൻ നായർ ജെസിബി കൊണ്ട് കുട്ടമണിയുടെ കട പൊളിക്കുന്നത്. അയ്യപ്പന്‍ നായര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നും മുണ്ടൂര്‍ മാടനിലേക്കുള്ള മാറ്റത്തെ കാണിച്ച രംഗം വരാനിരിക്കുന്ന മോശം സമയത്തിന്റെ സൂചനകൾ കോശിയ്ക്ക് നല്‍കുന്നു. എന്നാൽ ഇപ്പോൾ ഇവിടെ ഇതാ ജീവിതത്തിലൊരാള്‍ യഥാർത്ഥ മുണ്ടൂര്‍ മാടനായി മാറിയിരിക്കുകയാണ്.

കണ്ണൂരിലെ മലയോര മേഖലയായ ചെറുപുഴയിലാണ് സംഭവം. അഞ്ച് വിവാഹാലോചനകൾ മുടക്കിയതിന്റെ പേരിൽ യുവാവ് ജെസിബി ഉപയോഗിച്ച് കട തല്ലി പൊളിച്ചു. തന്റെ അഞ്ചു വിവാഹാലോചനകള്‍ മുടക്കിയെന്ന് ആരോപിച്ചാണ് യുവാവ് ജെസിബി ഉപയോഗിച്ച് പുളിയാറു മറ്റത്തില്‍ സോജിയുടെ കട തകര്‍ത്തത്. രാവിലെയാണ് സംഭവം.

പ്ലാക്കുഴിയില്‍ ആല്‍ബിന്‍ ആണ് കട തകര്‍ത്തത്. ആല്‍ബിനെ ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒമ്പതു വര്‍ഷമായി പല ചരക്ക്, ഹോട്ടല്‍ എന്നിവ നടത്തിയാണ് സോജി ഉപജീവനം നടത്തിയിരുന്നത്.