LogoLoginKerala

യുവാവിനെ മർദിച്ചു; പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

മലപ്പുറത്ത് യുവാവിനെ പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ എത്തിച്ച് മർദ്ദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തിരൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ അനീഷ് പീറ്ററിനെയാണ് സസ്പെൻഡ് ചെയ്തത്. വീട്ടമ്മയെ ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് യുവാവിനെ പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെത്തിച്ച് മർദ്ദിച്ചത്. Also Read: ഫാഷന് ഗോള്ഡ്; കമറുദ്ദീനെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാർ പൊന്നാനി സ്വദേശിയായ യുവാവ് ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നായിരുന്നു വീട്ടമ്മ തിരൂർ ഇൻസ്പെക്ടർക്ക് പരാതി നൽകിയിരുന്നത്. എന്നാൽ അനീഷ് പരാതി പോലീസിനെ അറിയിക്കാതെ യുവാവിന്റെ വീട്ടിൽ നേരിട്ടെത്തി ക്വാർട്ടേഴ്സിലേക്ക് കൊണ്ടു പോയി …
 

മലപ്പുറത്ത് യുവാവിനെ പോലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ എത്തിച്ച് മർദ്ദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. തിരൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ അനീഷ് പീറ്ററിനെയാണ് സസ്‌പെൻഡ് ചെയ്തത്. വീട്ടമ്മയെ ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് യുവാവിനെ പോലീസ് ഹെഡ്ക്വാർട്ടേഴ്‌സിലെത്തിച്ച് മർദ്ദിച്ചത്.

Also Read: ഫാഷന്‍ ഗോള്‍ഡ്; കമറുദ്ദീനെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാർ

പൊന്നാനി സ്വദേശിയായ യുവാവ് ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നായിരുന്നു വീട്ടമ്മ തിരൂർ ഇൻസ്‌പെക്ടർക്ക് പരാതി നൽകിയിരുന്നത്. എന്നാൽ അനീഷ് പരാതി പോലീസിനെ അറിയിക്കാതെ യുവാവിന്റെ വീട്ടിൽ നേരിട്ടെത്തി ക്വാർട്ടേഴ്‌സിലേക്ക് കൊണ്ടു പോയി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ യുവാവ് ഇപ്പോൾ പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Also Read: ലൈഫ് മിഷൻ: പാവങ്ങളെ പറ്റിക്കൽ നിർത്തണം; അനിൽ അക്കര

പെരുമ്പടപ്പ് ഇൻസ്‌പെക്ടറാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. ഇദ്ദേഹം സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനീഷിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

Also Read: ബിടെക് പരീക്ഷയിൽ കൂട്ടകോപ്പിയടി; പിടിച്ചെടുത്തത് 28 മൊബൈൽ ഫോണുകൾ

Also Read: കൊച്ചിയിൽ വീണ്ടും വൻ സ്വർണവേട്ട

Also Read: വിവാഹാലോചന മുടക്കി; മുണ്ടൂർ മാടനായി യുവാവ്!

Also Read: ഭാര്യയും കുഞ്ഞും ആത്മഹത്യ ചെയ്തു; പിന്നാലെ ഭര്‍ത്താവ് തൂങ്ങി മരിച്ചു