LogoLoginKerala

ചൈനക്കെതിരെ ഇന്ത്യയും അമേരിക്കയും; വൻ പ്രഖ്യാപനം

ചൈനീസ് ഭീഷണിക്കെതിരെ ഇന്ത്യയും അമേരിക്കയും ഒന്നിക്കും. ചൈനീസ് ഭീഷണിയെ നേരിടാന് ഇന്ത്യയും യു.എസും തയാറാണെന്ന് അമേരിക്കന് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കി. ഡല്ഹിയില് നടന്ന ഇന്ത്യ യു.എസ് ‘ടു പ്ലസ് ടു’ ചര്ച്ചയ്ക്കുശേഷം സംയുക്ത പ്രസ്താവനയിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. Also Read: ശല്യം ചെയ്തത് എതിര്ത്ത പെണ്കുട്ടിയെ വെടിവെച്ച് കൊന്നു ചൈനീസ് ഭീഷണി ഇന്ത്യയും യു.എസും തോളോടുതോള് ചേര്ന്ന് നേരിടുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാര്ക് എസ്പെര് വ്യക്തമാക്കി. ഇന്ത്യയും അമേരിക്കയും പരസ്പര സഹകരണത്തിനായി സുപ്രധാന …
 

ചൈനീസ് ഭീഷണിക്കെ‌തി‌രെ ഇന്ത്യയും അമേരിക്കയും ഒന്നിക്കും. ചൈനീസ് ഭീഷണിയെ നേരിടാന്‍ ഇന്ത്യയും യു.എസും തയാറാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന ഇന്ത്യ യു.എസ് ‘ടു പ്ലസ് ടു’ ചര്‍ച്ചയ്ക്കുശേഷം സംയുക്ത പ്രസ്താവനയിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Also Read: ശല്യം ചെയ്തത് എതിര്‍ത്ത പെണ്‍കുട്ടിയെ വെടിവെച്ച് കൊന്നു

ചൈനീസ് ഭീഷണി ഇന്ത്യയും യു.എസും തോളോടുതോള്‍ ചേര്‍ന്ന് നേരിടുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പെര്‍ വ്യക്തമാക്കി. ഇന്ത്യയും അമേരിക്കയും പരസ്പര സഹകരണത്തിനായി സുപ്രധാന ബി.ഇ.സി.എ കരാര്‍ ഒപ്പിട്ടു.

Also Read: സംസ്ഥാനത്ത് ഇപ്പോൾ സ്വര്‍ണകടത്ത്, ഡോളര്‍കടത്ത്, നാടുകടത്ത്

ശത്രുനീക്കങ്ങൾ അറിയാനും അതനുസരിച്ച് തന്ത്രങ്ങൾ മെനയാനും ഇന്ത്യക്ക് നിർണായക പിന്തുണയാണ് യുഎസ് നൽകുന്നത്. സംയുക്ത പ്രസ്താവനയിൽ ഉടനീളം ചൈനീസ് ഭീഷണിയെക്കുറിച്ച്  എടുത്ത്പറയുകയും ചൈനയുടെ ഏതു ഭീഷണിയും നേരിടാൻ ഇന്ത്യയും അമേരിക്കയും തയ്യാറാണെന്നും വ്യക്തമാക്കി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനാധിപത്യത്തിന് ചേർന്ന പ്രവർത്തങ്ങളല്ല നടത്തുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: യുവാവിനെ മർദിച്ചു; പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ