LogoLoginKerala

മുന്നോക്ക സംവരണം എൽഡിഎഫ് നയം; മുഖ്യമന്ത്രി

മുന്നോക്ക സംവരണം നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. എല്ഡിഎഫിന്റെ നയമാണ് സര്ക്കാര് നടപ്പാക്കിയതെന്ന് വിശദീകരിച്ച മുഖ്യമന്ത്രി പ്രകടന പത്രികയിലെ ഭാഗം വാര്ത്താസമ്മേളനത്തില് ഉദ്ധരിച്ചു. കുറേക്കാലമായി സമൂഹം ചര്ച്ച ചെയ്യുന്ന കാര്യമാണിത്. പ്രകടന പത്രികയില് 579-ാമതായി ഉണ്ടായിരുന്നു. ഇന്നുള്ള സംവരണം തുടരണമെന്ന നിലപാടില് ഉറച്ചുനില്ക്കുന്നതിനൊപ്പം മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്ക്ക് പത്ത് ശതമാനം സംവരണം ഏര്പ്പെടുത്തണമെന്നും നടപ്പാക്കാന് ഉചിതമായ ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നും ഇതിന് വേണ്ടി എല്ഡിഫ് ശ്രമിക്കുമെന്നും പ്രകടനപത്രികയിലുണ്ടായിരുന്നെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. “കോണ്ഗ്രസും ഇടതുപക്ഷവും …
 

മുന്നോക്ക സംവരണം നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന്റെ നയമാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് വിശദീകരിച്ച മുഖ്യമന്ത്രി പ്രകടന പത്രികയിലെ ഭാഗം വാര്‍ത്താസമ്മേളനത്തില്‍ ഉദ്ധരിച്ചു. കുറേക്കാലമായി സമൂഹം ചര്‍ച്ച ചെയ്യുന്ന കാര്യമാണിത്. പ്രകടന പത്രികയില്‍ 579-ാമതായി ഉണ്ടായിരുന്നു. ഇന്നുള്ള സംവരണം തുടരണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനൊപ്പം മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്നും നടപ്പാക്കാന്‍ ഉചിതമായ ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നും ഇതിന് വേണ്ടി എല്‍ഡിഫ് ശ്രമിക്കുമെന്നും പ്രകടനപത്രികയിലുണ്ടായിരുന്നെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

“കോണ്‍ഗ്രസും ഇടതുപക്ഷവും പാര്‍ലമെന്റില്‍ സാമ്പത്തിക സംവരണത്തെ അനുകൂലിച്ചിരുന്നു. 326 അംഗങ്ങളില്‍ 323 പേരും അനുകൂലിച്ച് വോട്ട് ചെയ്ത് പാസാക്കിയ നിയമമാണ്. രാജ്യത്താകെ ബാധകമാണ്. കേരള സര്‍ക്കാരിനെതിരെ പ്രക്ഷോഭം നയിക്കുന്നവര്‍ ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണം” മുഖ്യമന്ത്രി വ്യക്തമാക്കി.

സംവരണം നിലവിലുള്ളവരുടെ അവസരങ്ങളെ ഹനിക്കുന്നില്ല. മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പൊതു മത്സര വിഭാഗത്തില്‍ നിന്ന് 10 ശതമാനം നീക്കിവെയ്ക്കുകയാണുണ്ടായിട്ടുള്ളത്. ആരുടേയും സംവരണം ഇല്ലാതായിട്ടില്ല. ഒരാളുടെ പോലും സംവരണം ഇല്ലാതാക്കുകയുമില്ല. മറിച്ച് പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള സംവരണം ഉറപ്പാക്കാനും പുതിയ മേഖലകളില്‍ അവര്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം.

കേന്ദ്രനിയമം വരുന്നതിന് മുന്‍പ് ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം നടപ്പിലാക്കിയതിനേക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന് ഇങ്ങനൊരു നയം ഉണ്ടായിരുന്നു. ഭരണഘടനാ ഭേദഗതി ഇല്ലാതെ തന്നെ അത് നടപ്പിലാക്കാന്‍ പറ്റുന്നത് ദേവസ്വത്തില്‍ മാത്രമാണ്. മറ്റ് പ്രയാസങ്ങളില്ലാത്തതുകൊണ്ട് അത് നടപ്പിലാക്കാന്‍ കഴിഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.