LogoLoginKerala

നിരോധനം ലംഘിച്ച് സമരം; ഖുശ്‌ബു അറസ്റ്റിൽ

നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദര് അറസ്റ്റില്. മനുസ്മൃതിയുടെ പേരില് സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് വി.സി.കെ നേതാവ് തിരുമാവളവന് എം.പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തില് പങ്കെടുക്കാന് പോകുന്നതിനിടെയായിരുന്നു അറസ്റ്റ്. കോവിഡ് മാനദണ്ഡങ്ങള് ലംഘിച്ചതാണ് അറസ്റ്റിനു കാരണം. Also Read: ‘ഒറ്റക്കൊമ്പന്’ 100 താരങ്ങള് ചേര്ന്ന് SG250 പ്രഖ്യാപനം പ്രതിഷേധത്തിന് പൊലീസ് അനുമതി ഉണ്ടായിരുന്നില്ല. തിരുമാവളവനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ പരാതിയിൽ തുരമാവളവനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. Also Read: മുന്നോക്ക സംവരണം എൽഡിഎഫ് നയം; മുഖ്യമന്ത്രി മനുസ്മൃതിയില് സ്ത്രീകളെ മോശമായി വിശേഷിപ്പിച്ചുവെന്നായിരുന്നു തിരുമാവളവന് …
 

നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍. മനുസ്മൃതിയുടെ പേരില്‍ സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് വി.സി.കെ നേതാവ് തിരുമാവളവന്‍ എം.പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു അറസ്റ്റ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതാണ് അറസ്റ്റിനു കാരണം.

Also Read: ‘ഒറ്റക്കൊമ്പന്‍’ 100 താരങ്ങള്‍ ചേര്‍ന്ന് SG250 പ്രഖ്യാപനം

പ്രതിഷേധത്തിന് പൊലീസ് അനുമതി ഉണ്ടായിരുന്നില്ല. തിരുമാവളവനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ പരാതിയിൽ തുരമാവളവനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read: മുന്നോക്ക സംവരണം എൽഡിഎഫ് നയം; മുഖ്യമന്ത്രി

മനുസ്മൃതിയില്‍ സ്ത്രീകളെ മോശമായി വിശേഷിപ്പിച്ചുവെന്നായിരുന്നു തിരുമാവളവന്‍ യുട്യൂബ് ചാനലിലൂടെ പ്രതികരിച്ചത്. ഇത് സ്ത്രീകളെ അപമാനിക്കലാണെന്നാണ് ബി.ജെ.പിയുടെ വാദം. മനുസ്മൃതിയില്‍ ഇല്ലാത്ത കാര്യങ്ങളാണ് പറഞ്ഞതെന്നും ബി.ജെ.പി വാദിക്കുന്നു. അതേസമയം തിരുമാളവനെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ രംഗത്തെത്തിയിരുന്നു.

Also Read: രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കിയ വന്‍ ചതി; കാന്തപുരം