LogoLoginKerala

സ്വർണ്ണം കടത്തിയത് കാരാട്ട് റസാഖിനും ഫൈസലിനും വേണ്ടി; മൊഴി പുറത്ത്

സ്വർണ്ണക്കടത്ത് കേസിൽ ഇടതുമുന്നണിയെ വെട്ടിലാക്കി പുതിയ മൊഴി പുറത്ത്. ഇടത് നേതാക്കളായ കാരാട്ട് റസാഖിനും ഫൈസലിനും വേണ്ടിയാണ് സ്വർണ്ണം കടത്തിയതെന്നാണ് കേസിലെ പ്രധാനപ്രതി സന്ദീപ് നായരുടെ ഭാര്യ മൊഴി നൽകിയിരിക്കുന്നത്. കസ്റ്റംസിന് നൽകിയ മൊഴിയിലാണ് സന്ദീപിന്റെ ഭാര്യ സൗമ്യ ഇടത് നേതാക്കൾക്കെതിരായ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. കാരാട്ട് റസാഖിന് കെ.ടി. റമീസുമായി ഉറ്റബന്ധമാണുള്ളത്. കൊടുവള്ളിയിലുള്ള കാരാട്ട് റസാഖിനും ഫൈസലിനും വേണ്ടിയാണ് റമീസ് സ്വര്ണം കടത്തുന്നത്. സ്വപ്നയുടെ ഒത്താശയോടുകൂടിയാണ് സ്വര്ണക്കടത്ത്. ഇക്കാര്യങ്ങളെല്ലാം സ്വപ്നയ്ക്ക് അറിയാമായിരുന്നു. സ്വര്ണക്കടത്തിനെ എതിര്ത്തപ്പോള് സന്ദീപ് ശാരീരികമായി …
 

സ്വർണ്ണക്കടത്ത് കേസിൽ ഇടതുമുന്നണിയെ വെട്ടിലാക്കി പുതിയ മൊഴി പുറത്ത്. ഇടത് നേതാക്കളായ കാരാട്ട് റസാഖിനും ഫൈസലിനും വേണ്ടിയാണ് സ്വർണ്ണം കടത്തിയതെന്നാണ് കേസിലെ പ്രധാനപ്രതി സന്ദീപ് നായരുടെ ഭാര്യ മൊഴി നൽകിയിരിക്കുന്നത്. കസ്റ്റംസിന് നൽകിയ മൊഴിയിലാണ് സന്ദീപിന്റെ ഭാര്യ സൗമ്യ ഇടത് നേതാക്കൾക്കെതിരായ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്.

കാരാട്ട് റസാഖിന് കെ.ടി. റമീസുമായി ഉറ്റബന്ധമാണുള്ളത്. കൊടുവള്ളിയിലുള്ള കാരാട്ട് റസാഖിനും ഫൈസലിനും വേണ്ടിയാണ് റമീസ് സ്വര്‍ണം കടത്തുന്നത്. സ്വപ്നയുടെ ഒത്താശയോടുകൂടിയാണ് സ്വര്‍ണക്കടത്ത്. ഇക്കാര്യങ്ങളെല്ലാം സ്വപ്നയ്ക്ക് അറിയാമായിരുന്നു. സ്വര്‍ണക്കടത്തിനെ എതിര്‍ത്തപ്പോള്‍ സന്ദീപ് ശാരീരികമായി ഉപദ്രവിച്ചെന്നും സൗമ്യ കസ്റ്റംസിന് നല്‍കിയ മൊഴിയിൽ പറയുന്നു.

കൊടുവള്ളി എംഎൽഎയാണ് കാരാട്ട് റസാഖ്. ഇടത് സ്വതന്ത്രനായി മത്സരിച്ചാണ് റസാഖ് ജയിച്ചത്. കൊടുവള്ളി നഗരസഭയിലെ ഇടത് കൗൺസിലറാണ് കാരാട്ട് ഫൈസൽ. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫൈസലിനെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.