
മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് പി ജെ ജോസഫ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പാലാ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നല്കിയാല് മാണി സി കാപ്പൻ ജോസഫ് വിഭാഗത്തിൽ ചേര്‍ന്ന് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പിജെയുടെ പ്രതികരണം.
പാലായില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയാണ് മാണി സി കാപ്പനെന്ന് ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. മാണി സി കാപ്പന് വിഷയം ജോസഫ് ഗ്രൂപ്പുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന സൂചനയും ജോസഫ് നല്‍കുന്നുണ്ട്.
“മാണി സി കാപ്പനെ സ്വാഗതം ചെയ്യുന്നു. പാലായില്‍ മാണി സി കാപ്പന് വിജയിക്കും എന്നത് പൊതുവേയുള്ള അഭിപ്രായമാണ്. വിജയസാധ്യത നോക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കണം” പിജെ ജോസഫ് വ്യക്തമാക്കി. അതേസമയം പി സി തോമസുമായി ചര്‍ച്ച നടത്തിയ കാര്യം തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.