LogoLoginKerala

ജോസ് വിഭാഗത്തിൽ നിന്നും ജോസഫിലേക്ക് നേതാക്കളുടെ ഒഴുക്ക്

കേരള കോൺഗ്രസ്സ് എം വിഭാഗം കോട്ടയം ജില്ലാ പ്രസിഡണ്ടായ ഇജെ ആഗസ്തി ജോസഫ് വിഭാഗത്തിനൊപ്പം ചേരുമെന്ന് അറിയിച്ചു. ആഗസ്തിയെ ജില്ലാ യുഡിഎഫ് ചെയര്മാനാക്കുമെന്നും സൂചനയുണ്ട്. 25 വര്ഷം പാര്ട്ടി ജില്ലാ പ്രസിഡണ്ടായി പ്രവര്ത്തിച്ചിരുന്ന ആഗസ്തി ജോസ് പക്ഷം വിടുന്നത് വ്യാപക ചര്ച്ചയായിട്ടുണ്ട്. മറ്റൊരു പ്രമുഖ നേതാവായ ജോസഫ് എം പുതുശ്ശേരി മുന്പ് മാണിഗ്രൂപ്പ് വിട്ടിരുന്നു. 2017ല് കോട്ടയം ജില്ലാ പഞ്ചായത്തില് കേരളാകോണ്ഗ്രസ് സിപിഐഎം പിന്തുണയോടെ അധികാരത്തിലെത്തിയതില് പ്രതിഷേധിച്ച് ആഗസ്തി ജില്ലാ പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ചിരുന്നു. സ്ഥാനമുപേക്ഷിച്ചെങ്കിലും പാര്ട്ടിപ്രവര്ത്തനത്തില് …
 

കേരള കോൺഗ്രസ്സ് എം വിഭാഗം കോട്ടയം ജില്ലാ പ്രസിഡണ്ടായ ഇജെ ആഗസ്തി ജോസഫ് വിഭാഗത്തിനൊപ്പം ചേരുമെന്ന് അറിയിച്ചു. ആഗസ്തിയെ ജില്ലാ യുഡിഎഫ് ചെയര്‍മാനാക്കുമെന്നും സൂചനയുണ്ട്. 25 വര്‍ഷം പാര്‍ട്ടി ജില്ലാ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്ന ആഗസ്തി ജോസ് പക്ഷം വിടുന്നത് വ്യാപക ചര്‍ച്ചയായിട്ടുണ്ട്. മറ്റൊരു പ്രമുഖ നേതാവായ ജോസഫ് എം പുതുശ്ശേരി മുന്‍പ് മാണിഗ്രൂപ്പ് വിട്ടിരുന്നു.

2017ല്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരളാകോണ്‍ഗ്രസ് സിപിഐഎം പിന്തുണയോടെ അധികാരത്തിലെത്തിയതില്‍ പ്രതിഷേധിച്ച് ആഗസ്തി ജില്ലാ പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ചിരുന്നു. സ്ഥാനമുപേക്ഷിച്ചെങ്കിലും പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന ഇദ്ദേഹം കെഎം മാണിയുടെ വിശ്വസ്തനായിരുന്നു.

കഴിഞ്ഞദിവസം പിജെ ജോസഫും മറ്റ് പ്രമുഖ നേതാക്കളും ആഗസ്തിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തിയതായാണ് വിവരം. ജോസ് കെ മാണി ഇടതുമുന്നണി പ്രവേശനം പ്രഖ്യാപിക്കുന്ന ദിവസം ആഗസ്തി എത്താതിരുന്നത് ചര്‍ച്ചയായിരുന്നു.