LogoLoginKerala

പാലാ സീറ്റിൽ ആശങ്ക വേണ്ട; മുഖ്യമന്ത്രി

ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം സിറ്റിങ് സീറ്റായ പാലയില് തന്റെ സ്ഥാനാര്ത്ഥിത്വത്തെ ബാധിക്കില്ലെന്ന് മാണി സി കാപ്പന്. ഇടതുമുന്നണിയില് വിശ്വാസമുണ്ടെന്ന് എന്സിപി എംഎല്എ പറഞ്ഞു. പാലാ സീറ്റില് ജോസ് ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ബാക്കി കാര്യങ്ങള് പിന്നീട് ചര്ച്ച ചെയ്യുമെന്നും കാപ്പന് മാധ്യമങ്ങളോട് പ്രതികരിച്ചു. Also Read: പുറകിലിരിക്കുന്നവർക്ക് ഹെല്മെറ്റില്ലെങ്കില് ഓടിക്കുന്നയാളുടെ ലൈസൻസ് തെറിക്കും! പാലാ സീറ്റിനെച്ചൊല്ലി തര്ക്കം തുടരുകയാണെന്ന റിപ്പോര്ട്ടുകള്ക്കിടെ മാണി സി കാപ്പനും ജോസ് കെ …
 

ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം സിറ്റിങ് സീറ്റായ പാലയില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കില്ലെന്ന് മാണി സി കാപ്പന്‍. ഇടതുമുന്നണിയില്‍ വിശ്വാസമുണ്ടെന്ന് എന്‍സിപി എംഎല്‍എ പറഞ്ഞു. പാലാ സീറ്റില്‍ ജോസ് ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ബാക്കി കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യുമെന്നും കാപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read: പുറകിലിരിക്കുന്നവർക്ക് ഹെല്‍മെറ്റില്ലെങ്കില്‍ ഓടിക്കുന്നയാളുടെ ലൈസൻസ് തെറിക്കും!

പാലാ സീറ്റിനെച്ചൊല്ലി തര്‍ക്കം തുടരുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മാണി സി കാപ്പനും ജോസ് കെ മാണിയും ഇന്നലെ വേദി പങ്കിട്ടിരുന്നു. ഗ്രീന്‍ ടൂറിസം കോംപ്ലക്‌സ് ഉദ്ഘാടനച്ചടങ്ങിലാണ് എംപിമാരായ ജോസ് കെ മാണിയും തോമസ് ചാഴിക്കാടനും മാണി സി കാപ്പനൊപ്പം പങ്കെടുത്തത്.

Also Read: പാലാ സീറ്റിൽ വ്യക്തത വരുത്തണം; എൻസിപി

പാലാ സീറ്റിനെച്ചൊല്ലി തര്‍ക്കം തുടരുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മാണി സി കാപ്പനും ജോസ് കെ മാണിയും ഇന്നലെ വേദി പങ്കിട്ടിരുന്നു. ഗ്രീന്‍ ടൂറിസം കോംപ്ലക്‌സ് ഉദ്ഘാടനച്ചടങ്ങിലാണ് എംപിമാരായ ജോസ് കെ മാണിയും തോമസ് ചാഴിക്കാടനും കാപ്പനൊപ്പം പങ്കെടുത്തത്.

Also Read: സാമ്പത്തികതട്ടിപ്പ് ആരോപണം; രാഷ്ട്രീയ ലക്ഷ്യമെന്ന് കുമ്മനം

കേരള കോണ്‍ഗ്രസ് മാണി വിഭാഗം പാലാ സീറ്റ് സംരക്ഷിക്കുമെന്ന് ജോസ് കെ മാണി ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. പാലാ സംരക്ഷിച്ച് മുന്നോട്ടുപോകണമെന്നത് കേരള കോണ്‍ഗ്രസിന്റെ ആഗ്രഹമാണ്. കെ എം മാണിയ്ക്ക് പാല വൈകാരിക ബന്ധമാണ്. ഹൃദയ വികാരമാണ്. കേരളാ കോണ്‍ഗ്രസ് എന്നാല്‍ പാലായാണ്. പാല എന്നാല്‍ മാണി സാറാണ്. അതൊക്കെ ഇടതുപക്ഷത്തിനറിയാം. മുന്നണി ഇക്കാര്യം ചര്‍ച്ച ചെയ്യട്ടെ.

Also Read: മാസ്‌ക് ധരിച്ച് കണ്ണട വെക്കുമ്പോൾ കാഴ്ച മങ്ങുന്നുണ്ടോ? ഇതാ ഒരു പ്രതിവിധി

ഈ ആവശ്യം എല്‍ഡിഎഫില്‍ ഉന്നയിക്കും. പരസ്യമായ ചര്‍ച്ചയ്ക്കില്ല. മുന്നണി തീരുമാനിക്കട്ടെ. മാണി സി കാപ്പന്റെ എതിര്‍പ്പ് എല്‍ഡിഎഫ് പരിഹരിക്കട്ടെ. ഇതിനേക്കാള്‍ പ്രയാസമുള്ള പ്രശ്നങ്ങള്‍ മുന്നണി പരിഹരിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടുന്നു.

Also Read: കണ്ടാലും കേട്ടാലും മതിവരാത്ത ആനക്കഥകൾ വീണ്ടുമെത്തുന്നു

പാലാ സീറ്റിൽ ആശങ്ക വേണ്ട; മുഖ്യമന്ത്രി