LogoLoginKerala

വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങും; വടിവേലുവും ബിജെപിയിലേക്കോ?

തമിഴ് സൂപ്പര് താരം വിജയ്യുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാക്കി പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ. ജനം ആവശ്യപ്പെടുമ്പോൾ വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും വിജയ് ഫാൻസ് അസോസിയേഷനെ പാർട്ടിയാക്കി മാറ്റുമെന്നും ചന്ദ്രശേഖർ പറഞ്ഞു. Also See: തട്ടിപ്പ് കേസില് പ്രതിയായി കുമ്മനം രാജശേഖരൻ വിജയ് ബിജെപിയിൽ ചേരുമോയെന്ന ചോദ്യത്തിനു തന്നെ പ്രസക്തിയില്ലെന്നും അങ്ങനെയുള്ള ചര്ച്ചകള്ക്ക് പ്രാധാന്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയിൽ ഒരു വാര്ത്താ ചാനലിന് വേണ്ടിയുള്ള അഭിമുഖത്തിലായിരുന്നു പരാമര്ശം. Also See: ജോസ് കെ മാണിയുടെ എല്ഡിഎഫ് …
 

തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാക്കി പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ. ജനം ആവശ്യപ്പെടുമ്പോൾ വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും ‌വിജയ് ഫാൻസ് അസോസിയേഷനെ പാർട്ടിയാക്കി മാറ്റുമെന്നും ചന്ദ്രശേഖർ പറഞ്ഞു.

Also See: തട്ടിപ്പ് കേസില്‍ പ്രതിയായി കുമ്മനം രാജശേഖരൻ

വിജയ്  ബിജെപിയിൽ ചേരുമോയെന്ന ചോദ്യത്തിനു തന്നെ പ്രസക്തിയില്ലെന്നും  അങ്ങനെയുള്ള ചര്‍ച്ചകള്‍ക്ക് പ്രാധാന്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയിൽ ഒരു വാര്‍ത്താ ചാനലിന് വേണ്ടിയുള്ള അഭിമുഖത്തിലായിരുന്നു പരാമര്‍ശം.

Also See:  ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനം; നിർണായക യോഗം ഇന്ന്

ജനങ്ങളുടെ ആവശ്യാര്‍ത്ഥം രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് ശക്തി വര്‍ധിപ്പിക്കുമെന്നും അതിനാൽ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് താരത്തിന്റെ ആരാധകരുടെ എണ്ണം വര്‍ധിപ്പിക്കാനാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

Also See: നടിയെ ആക്രമിച്ച കേസ്; മറ്റൊരു കോടതിയിലേക്ക് മാറ്റണം

അതേസമയം തമിഴ് ഹാസ്യനടൻ വടിവേലു ബിജെപിയിൽ ചേരുമെന്നു അഭ്യൂഹം പ്രചരിക്കുന്നുണ്ട്. എന്നാൽ നടനോ പാർട്ടിയോ ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. വടിവേലു മുൻ തിരഞ്ഞെടുപ്പുകളിൽ ഡിഎംകെയെ പിന്തുണച്ചു പ്രചാരണം നടത്തിയിരുന്നു.

Also See: കണ്ടാലും കേട്ടാലും മതിവരാത്ത ആനക്കഥകൾ വീണ്ടുമെത്തുന്നു

തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിനിമാതാരങ്ങളെ പാർട്ടിയിൽ എത്തിക്കാനുള ശ്രമം ബിജെപി തുടരുകയാണ്. കഴിഞ്ഞദിവസം കോൺഗ്രസ് ദേശീയ വക്താവായിരുന്ന ഖുഷ്ബു ബിജെപിയിൽ ചേർന്നിരുന്നു. ഗൗതമി, നമിത, രാധാ രവി എന്നിവർ ഇപ്പോൾ ബിജെപി സംസ്ഥാന നിർവാഹക സമിതി അംഗങ്ങളാണ്.

Also See: അയ്യപ്പഭക്തർക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ ഇടത്താവളം ചെങ്ങന്നൂരിൽ