LogoLoginKerala

വടിവേലു ബിജെപിയിലേക്ക്? പ്രതികരണവുമായി താരം

തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് അടുത്തതോടെ സിനിമാതാരങ്ങളുടെ പാർട്ടി പ്രവേശനം ചൂടുപിടിച്ച ചർച്ചയാവുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ് സിനിമയിലെ മുൻനിര താരങ്ങൾ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ട്വിറ്ററിൽ ചർച്ചകൾ സജീവമായിരുന്നു. Also See: മേഘ്ന രാജിനും ചീരുവിനും ആൺകുഞ്ഞ് പിറന്നു; ചിത്രങ്ങൾ കാണാം വിജയും വടിവേലുവും ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നതായി വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. അതിന് പിന്നാലെ ബിജെപിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി വിജയുടെ അച്ഛൻ ചന്ദ്രശേഖർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ബിജെപിയിൽ ചേരുന്നു എന്ന വാർത്തക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് വടിവേലു. Also …
 

തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് അടുത്തതോടെ സിനിമാതാരങ്ങളുടെ പാർട്ടി പ്രവേശനം ചൂടുപിടിച്ച ചർച്ചയാവുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ് സിനിമയിലെ മുൻനിര താരങ്ങൾ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ട്വിറ്ററിൽ ചർച്ചകൾ സജീവമായിരുന്നു.

Also See: മേഘ്‌ന രാജിനും ചീരുവിനും ആൺകുഞ്ഞ് പിറന്നു; ചിത്രങ്ങൾ കാണാം

വിജയും വടിവേലുവും ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നതായി വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. അതിന് പിന്നാലെ ബിജെപിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി വിജയുടെ അച്ഛൻ ചന്ദ്രശേഖർ രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ ബിജെപിയിൽ ചേരുന്നു എന്ന വാർത്തക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് വടിവേലു.

Also See: വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങും; വടിവേലുവും ബിജെപിയിലേക്കോ?

രാഷ്ട്രീയത്തിലേക്ക് കടക്കാൻ ഇപ്പോൾ തനിക്ക് പദ്ധതിയില്ലെന്നാണ് ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ വടിവേലു വ്യക്തമാക്കിയത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്തകൾ ഊഹാപോഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also See: തട്ടിപ്പ് കേസില്‍ പ്രതിയായി കുമ്മനം രാജശേഖരൻ

2011ലെ തമിഴ്‍നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ പ്രചരണവേദികളില്‍ സജീവ സാന്നിധ്യമായിരുന്നു വടിവേലു. എന്നാല്‍ പിന്നീട് അദ്ദേഹത്തെ രാഷ്ട്രീയ വേദികളില്‍ അധികം കണ്ടിട്ടില്ല. താരം നിലവിൽ സിനിമയിലും സജീവമല്ല.

Also See: നടിയെ ആക്രമിച്ച കേസ്; മറ്റൊരു കോടതിയിലേക്ക് മാറ്റണം