LogoLoginKerala

കണ്ടാലും കേട്ടാലും മതിവരാത്ത ആനക്കഥകൾ വീണ്ടുമെത്തുന്നു

എത്രകണ്ടാലും എത്ര കേട്ടാലും മതിവരാത്ത ആനകാഴ്ച്ചകളിലേക്കും ആനക്കഥകളിലേക്കും ഇനി ഒരു വിരലനക്കത്തിന്റെ ദൂരം മാത്രം. ഇ ഫോർ എലിഫന്റ് എന്ന പ്രശസ്തമായ ആനപരമ്പരക്ക് ശേഷം സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാർ അരൂക്കുറ്റി തുടങ്ങുന്ന ഏറ്റവും പുതിയ ആനപരമ്പര ‘ശ്രീ ഫോർ എലിഫന്റ്സ്’ യുട്യൂബ് ചാനലിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ശ്രീകുമാർ അരൂക്കുറ്റി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം പുറത്തുവിട്ടത്. വർഷങ്ങൾക്ക് മുൻപേ ആന/ഉത്സവ സ്നേഹികളുടെ മനം കവർന്ന ഒരു പ്രോഗ്രാം ആയിരുന്നു കേരളത്തിലെ നാട്ടാനകളെ …
 

എത്രകണ്ടാലും എത്ര കേട്ടാലും മതിവരാത്ത ആനകാഴ്ച്ചകളിലേക്കും ആനക്കഥകളിലേക്കും ഇനി ഒരു വിരലനക്കത്തിന്റെ ദൂരം മാത്രം. ഇ ഫോർ എലിഫന്റ് എന്ന പ്രശസ്തമായ ആനപരമ്പരക്ക് ശേഷം സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാർ അരൂക്കുറ്റി തുടങ്ങുന്ന ഏറ്റവും പുതിയ ആനപരമ്പര ‘ശ്രീ ഫോർ എലിഫന്റ്സ്’ യുട്യൂബ് ചാനലിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ശ്രീകുമാർ അരൂക്കുറ്റി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം പുറത്തുവിട്ടത്.

വർഷങ്ങൾക്ക് മുൻപേ ആന/ഉത്‌സവ സ്നേഹികളുടെ മനം കവർന്ന ഒരു പ്രോഗ്രാം ആയിരുന്നു കേരളത്തിലെ നാട്ടാനകളെ പരിചയപ്പെടുത്തിയ ഇ ഫോർ എലിഫന്റ് എന്ന പരമ്പര. എല്ലാ ഞായറാഴ്ചകളിലും ഉച്ചക്ക് 12 മണിക്ക് കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ഈ പ്രോഗ്രാമിനായി കാത്തിരിക്കുന്നവരായിരുന്നു സംസ്ഥാനത്തെ ഭൂരിഭാഗം ആനസ്നേഹികളും, ക്ഷേത്ര പെരുനാൾ നേർച്ച കമ്മിറ്റി ഭാരവാഹികളും.

പ്രമുഖ സംവിധായകനും കഥാകൃത്തും ആന വിദഗ്ധനുമായ മാടമ്പ് കുഞ്ഞുകുട്ടൻ തിരുമേനി അവതാരകനായി എത്തി നിരവധി പ്രേക്ഷകരെ ആകർഷിച്ച ഈ പരിപാടിയുടെ സംപ്രേക്ഷണം ഇടക്കാലത്ത് മുടങ്ങിയിരുന്നു. തുടർന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി സമാനമായ ഒരു ആന പരമ്പരക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആനപ്രേമികൾ.

ശ്രീ ഫോർ എലിഫന്റ്സ് എന്ന യുട്യൂബ് ചാനലിലൂടെ വീണ്ടും തങ്ങളുടെ ഇഷ്ട ഗജവീരന്മാരെ ഒരുനോക്കു കാണാനും അവരുടെ വിശേഷങ്ങളറിയാനും കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് കേരത്തിലങ്ങോളമിങ്ങോളമുള്ള ആനസ്നേഹികൾ ഒന്നടങ്കം.

ശ്രീകുമാർ അരൂക്കുറ്റിസമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം:

ആനക്കാഴ്ച്ചകളിലേക്ക് ഇനി ഒരു വിരലനക്കത്തിന്റെ ദൂരം മാത്രം!

ഐതിഹ്യമാലയിലെ ആനക്കഥകൾക്ക് ശേഷം മലയാളിമനസ്സുകളിലെ ആന പ്രേമത്തിന് പുതിയ ചൂടും ചൂരും പകർന്ന ഇതിഹാസ പരമ്പരയുടെ ശിൽപ്പികൾ ഒരു ദശാബ്ദത്തിന് ശേഷം ഒത്തുചേരുന്ന പുതിയ പരമ്പരയുടെ, ആനച്ചാനലിന്റെ ആദ്യ ടീസർ സമർപ്പിക്കട്ടെ.

ആനത്താരങ്ങളും പരിവാരങ്ങളും പിന്നെ ഞങ്ങളും തയ്യാറായി കഴിഞ്ഞു.

ആനച്ചൂര് മണക്കുന്ന വഴികളിലൂടെയുള്ള…
ചങ്ങലകിലുക്കങളുടെ പിന്നാമ്പുറങ്ങളിലൂടെയുള്ള…
ഈ അനുയാത്രയിൽ ഉടനീളം പിന്തുണയും പ്രോത്സാഹനങ്ങളും ആവശ്യമായ ഉപദേശ-നിർദ്ദേങ്ങളും നൽകി നിങ്ങൾ ഒപ്പം തന്നെയുണ്ടാവണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.