LogoLoginKerala

കൈക്കൂലി കേസ്; കെ എം ഷാജിയുടെ വീട് അളക്കുന്നു

കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടർന്ന് അഴിക്കോട് എംഎൽഎ കെഎം ഷാജിയുടെ വീട് അളക്കുന്നു. കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് വീട് അളക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നിർദ്ദേശം അനുസരിച്ചാണ് നടപടി. അതേസമയം കണ്ണൂർ അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാൻ കെഎം ഷാജി 25 ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള നടപടികളിലേക്ക് കടന്നു. കോഴിക്കോട് സബ് സോണൽ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിനായി എംഎൽഎ അടക്കമുള്ള 30 ആളുകൾക്ക് ഇഡി നോട്ടീസ് നൽകിയിരുന്നു. …
 

കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടർന്ന് അഴിക്കോട് എംഎൽഎ കെഎം ഷാജിയുടെ വീട് അളക്കുന്നു. കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് വീട് അളക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നിർദ്ദേശം അനുസരിച്ചാണ് നടപടി.

അതേസമയം കണ്ണൂർ അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാൻ കെഎം ഷാജി 25 ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള നടപടികളിലേക്ക് കടന്നു.

കോഴിക്കോട് സബ് സോണൽ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിനായി എംഎൽഎ അടക്കമുള്ള 30 ആളുകൾക്ക് ഇഡി നോട്ടീസ് നൽകിയിരുന്നു.

പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി 2014 ൽ കെഎം ഷാജി എംഎൽഎക്ക് 25 ലക്ഷം രൂപ കൈക്കൂലി നൽകിയെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭനാണ് പരാതി നൽകിയത്.

ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് പണം കൈമാറിയതെന്ന ആരോപണം ഉള്ളതിനാൽ നേതാക്കളും പണം കൈമാറിയെന്ന് പറയപ്പെടുന്ന ചർച്ചയിൽ പങ്കെടുത്തവരും അന്വേഷണ പരിധിയിൽ ഉണ്ട്.