LogoLoginKerala

റോക്കറ്റ് കുതിപ്പിൽ ഉള്ളിവില

കേരളത്തിൽ സവാളവില കിലോഗ്രാമിന് 100 രൂപയിലേക്ക് കുതിക്കുന്നു. കഴിഞ്ഞ ദിവസം സവാളയുടെ വില്പ്പന വില 96 രൂപവരെയെത്തി. ഒരാഴ്ച്ചയ്ക്കിടെ ഒരു കിലോഗ്രാം സവാളയ്ക്ക് 52 രൂപയാണ് ഉയര്ന്നത്. Also See: നടിയെ ആക്രമിച്ച കേസ്; മറ്റൊരു കോടതിയിലേക്ക് മാറ്റണം സവാളവിലയോടൊപ്പം തന്നെ കൊച്ചുള്ളിയുടെ വിലയും ക്രമാതീതമായി ഉയരുകയാണ്. കൊച്ചുള്ളിയുടെ വില ഒരാഴ്ച്ചയ്ക്കുള്ളില് 90 മുതല് 100 രൂപയായി ഉയര്ന്നിട്ടുണ്ട്. Also See: കണ്ടാലും കേട്ടാലും മതിവരാത്ത ആനക്കഥകൾ വീണ്ടുമെത്തുന്നു അതേസമയം കുതിച്ചുയരുന്ന ഉള്ളിവില പിടിച്ചുനിര്ത്താന് സര്ക്കാര് വിവിധ നടപടികളെക്കുറിച്ച് ആലോചിച്ചുവരികയാണ്. …
 

കേരളത്തിൽ സവാളവില കിലോഗ്രാമിന് 100 രൂപയിലേക്ക് കുതിക്കുന്നു. കഴിഞ്ഞ ദിവസം സവാളയുടെ വില്‍പ്പന വില 96 രൂപവരെയെത്തി. ഒരാഴ്ച്ചയ്ക്കിടെ ഒരു കിലോഗ്രാം സവാളയ്ക്ക് 52 രൂപയാണ് ഉയര്‍ന്നത്.

Also See: നടിയെ ആക്രമിച്ച കേസ്; മറ്റൊരു കോടതിയിലേക്ക് മാറ്റണം

സവാളവിലയോടൊപ്പം തന്നെ കൊച്ചുള്ളിയുടെ വിലയും ക്രമാതീതമായി ഉയരുകയാണ്. കൊച്ചുള്ളിയുടെ വില ഒരാഴ്ച്ചയ്ക്കുള്ളില്‍ 90 മുതല്‍ 100 രൂപയായി ഉയര്‍ന്നിട്ടുണ്ട്.

Also See:  കണ്ടാലും കേട്ടാലും മതിവരാത്ത ആനക്കഥകൾ വീണ്ടുമെത്തുന്നു

അതേസമയം കുതിച്ചുയരുന്ന ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ വിവിധ നടപടികളെക്കുറിച്ച് ആലോചിച്ചുവരികയാണ്. വിലക്കയറ്റം തടയാന്‍ നാഫെഡ് വഴി കൂടുതല്‍ സവാള ഇറക്കുമതി ചെയ്ത് സപ്ലൈകോ വഴി വിതരണം ചെയ്യാനുള്ള നടപടിയ്‌ക്കൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.

Also See:  പ്രഥമ ഐവി ശശി ഫിലിം അവാർഡ് 2020; പ്രഖ്യാപനം ഒക്ടോബർ 24ന്

ദിവസവും കിലോഗ്രാമിന് ഏകദേശം പത്തുരൂപ വരെ സവാളയ്ക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ക്കൊരുങ്ങുന്നത്. കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Also See:  കൈവിട്ടുപോയ ഭാഗ്യം ഒട്ടിച്ചെടുക്കാമെന്ന പ്രതീക്ഷയില്‍ കാസർകോട് ഓട്ടോ ഡ്രൈവര്‍