LogoLoginKerala

തട്ടിപ്പ് കേസില്‍ പ്രതിയായി കുമ്മനം രാജശേഖരൻ

സാമ്പത്തിക തട്ടിപ്പ് കേസില് ബിജെപിയുടെ മുതിര്ന്ന നേതാവ് കുമ്മനം രാജശേഖരന് നാലാം പ്രതി. ആറന്മുള സ്വദേശിയില്നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന പരാതിയിലാണ് കേസ്. കുമ്മനത്തിന്റെ മുന് പി.എ പ്രവീണാണ് ഒന്നാം പ്രതി. തട്ടിപ്പിനും വിശ്വാസ വഞ്ചനയ്ക്കുമാണ് കേസ്. Also See: ജോസ് കെ മാണിയുടെ എല്ഡിഎഫ് പ്രവേശനം; നിർണായക യോഗം ഇന്ന് പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്തു രൂപ തട്ടിയെടുത്തുവെന്നാണ് ആറന്മുള പുത്തേഴത്ത് ഇല്ലം സി.ആർ. ഹരികൃഷ്ണന്റെ പരാതി. …
 

സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ നാലാം പ്രതി. ആറന്മുള സ്വദേശിയില്‍നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന പരാതിയിലാണ് കേസ്. കുമ്മനത്തിന്‍റെ മുന്‍ പി.എ പ്രവീണാണ് ഒന്നാം പ്രതി. തട്ടിപ്പിനും വിശ്വാസ വഞ്ചനയ്ക്കുമാണ് കേസ്.

Also See: ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനം; നിർണായക യോഗം ഇന്ന്

പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്തു രൂപ തട്ടിയെടുത്തുവെന്നാണ് ആറന്മുള പുത്തേഴത്ത് ഇല്ലം സി.ആർ. ഹരികൃഷ്ണന്റെ പരാതി. കുമ്മനം അടക്കം 9 പേർ കേസിൽ പ്രതികൾ ആണെന്നാണ് റിപ്പോർട്ടുകൾ.

Also See: നടിയെ ആക്രമിച്ച കേസ്; മറ്റൊരു കോടതിയിലേക്ക് മാറ്റണം

കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ ആയിരിക്കുമ്പോഴാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. അന്നത്തെ കുമ്മനത്തിന്റെ പിഎ ആയിരുന്ന ആളാണ് പ്രവീൺ. പരാതിക്കാരന്റെ പക്കൽ നിന്നും സ്ഥാപനം തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 29 ലക്ഷത്തോളം രൂപയാണ് തട്ടിച്ചെടുത്തത് എന്നാണ് പരാതി. സ്ഥാപനം തുടങ്ങാൻ സാധിച്ചില്ല തുടർന്ന് പൈസ തിരികെ ചോദിച്ചപ്പോൾ നാല് ലക്ഷം മാത്രമാണ് തിരിച്ചു കൊടുത്തതെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു.

Also See: കണ്ടാലും കേട്ടാലും മതിവരാത്ത ആനക്കഥകൾ വീണ്ടുമെത്തുന്നു