LogoLoginKerala

സ്വപ്നയെ കുടുക്കി സന്ദീപ് നായരുടെ മൊഴി

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക്ക് ബാഗ് വഴി സ്വർണം കടത്തുക എന്ന തന്ത്രം സ്വപ്നയുടേതായിരുന്നു എന്ന് സന്ദീപിന്റെ മൊഴി. 1 കിലോ സ്വർണത്തിന് 45,000 രൂപയാണ് റമീസ് വാഗ്ദ്ധാനം ചെയ്തത് . എന്നാൽ കമ്മീഷനായി സ്വപ്ന ആവശ്യപ്പെട്ടത് 1 കിലോ സ്വർണത്തിന് ആയിരം അമേരിക്കൻ ഡോളറാണ്. Also Read: ഭാഗ്യലക്ഷമിയുടെ മുന്കൂര് ജാമ്യാപേക്ഷയെ എതിര്ത്ത് തമ്പാനൂര് പോലീസ് ആദ്യ ഗൂഡാലോചന നടന്നത് 2019 മെയ് മാസത്തിൽ സരിത്തിന്റെ കാറിൽ വെച്ചാണ്. അതിനു ശേഷം രണ്ടുതവണ ട്രയൽ നടത്തി. തുടർന്ന് സ്വർണം അയക്കാൻ …
 

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക്ക് ബാഗ് വഴി സ്വർണം കടത്തുക എന്ന തന്ത്രം സ്വപ്നയുടേതായിരുന്നു എന്ന് സന്ദീപിന്റെ മൊഴി. 1 കിലോ സ്വർണത്തിന് 45,000 രൂപയാണ് റമീസ് വാഗ്ദ്ധാനം ചെയ്തത് . എന്നാൽ കമ്മീഷനായി സ്വപ്ന ആവശ്യപ്പെട്ടത് 1 കിലോ സ്വർണത്തിന് ആയിരം അമേരിക്കൻ ഡോളറാണ്.

Also Read: ഭാഗ്യലക്ഷമിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് തമ്പാനൂര്‍ പോലീസ്

ആദ്യ ഗൂഡാലോചന നടന്നത് 2019 മെയ് മാസത്തിൽ സരിത്തിന്റെ കാറിൽ വെച്ചാണ്. അതിനു ശേഷം രണ്ടുതവണ ട്രയൽ നടത്തി. തുടർന്ന് സ്വർണം അയക്കാൻ നിർബന്ധിച്ചതും സ്വപ്ന സുരേഷാണ്. കോൺസുൽ ജനറലിന് സ്വർണക്കടത്തിനെക്കുറിച്ച് അറിയാമെന്ന് സ്വപ്ന റമീസിനെ തെറ്റിദ്ധരിപ്പിച്ചിരുന്നു എന്നാണ് രേഖകളിൽ വ്യക്തമാക്കുന്നത്.

Also Read: സ്വപ്ന സുരേഷിന്റെ വിദേശയാത്രകളുടെ രേഖകള്‍ പുറത്ത്

സ്വപ്ന ക്രിമിനല്‍ കേസ് പ്രതിയെന്ന് ശിവശങ്കറിന് അറിയാമായിരുന്നു. സ്വപ്നയുടെ സ്പേസ് പാർക്കിലെ നിയമനം ഇതിന് ശേഷമാണ്. ലൈഫ് മിഷനിൽ അഞ്ചു ശതമാനം കമ്മീഷൻ വാഗ്ദാനം ചെയ്തത് സന്തോഷ് ഈപ്പനെന്നും സന്ദീപിന്റെ മൊഴിയുണ്ട്.

Also Read: ഞാൻ മരിച്ചാൽ ഉത്തരവാദി രഞ്ജു രഞ്ജിമാർ; സജ്‌ന ഷാജിയുടെ വീഡിയോ