LogoLoginKerala

കോവിഡ് വ്യാപനം; തദ്ദേശ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ഇങ്ങനെ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാനദണ്ഡങ്ങള് പുറത്തിറക്കി. പത്രികാ സമര്പ്പണം മുതല് കൊട്ടിക്കലാശം, വോട്ടിങ്ങ്, വോട്ടെണ്ണല് വരെയുള്ള ഘട്ടങ്ങളില് പാലിക്കേണ്ട നിര്ദ്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി ഡിസംബര് 11ന് മുന്പ് തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ അറിയാം: നോമിനേഷന് സമര്പ്പിക്കാന് സ്ഥാനാര്ത്ഥി ഉള്പ്പെടെ മൂന്ന് പേര്ക്ക് മാത്രം അനുവാദം സ്ഥാനാര്ത്ഥികള്ക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാള് തുടങ്ങിയവ നല്കി സ്വീകരിക്കല് വേണ്ട പ്രചാരണ ജാഥക്ക് അനുമതിയില്ല റോഡ് ഷോയ്ക്കും വാഹന റാലിയ്ക്കും …
 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി.

പത്രികാ സമര്‍പ്പണം മുതല്‍ കൊട്ടിക്കലാശം, വോട്ടിങ്ങ്, വോട്ടെണ്ണല്‍ വരെയുള്ള ഘട്ടങ്ങളില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി ഡിസംബര്‍ 11ന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന.

തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ അറിയാം:

നോമിനേഷന്‍ സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് മാത്രം അനുവാദം

സ്ഥാനാര്‍ത്ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ തുടങ്ങിയവ നല്‍കി സ്വീകരിക്കല്‍ വേണ്ട

പ്രചാരണ ജാഥക്ക് അനുമതിയില്ല

റോഡ് ഷോയ്ക്കും വാഹന റാലിയ്ക്കും മൂന്ന് വാഹനങ്ങള്‍ മാത്രം

കൊട്ടിക്കലാശത്തിനും അനുമതിയില്ല

ബൂത്തിന് പുറത്തും വെള്ളവും സോപ്പും നിർബന്ധമായും കരുതണം

ബൂത്തിനകത്ത് സാനിറ്റൈസര്‍ നിര്‍ബന്ധം

വോട്ടര്‍മാര്‍ മാസ്‌ക് ധരിച്ച മാത്രമേ പോളിങ് ബൂത്തില്‍ പ്രവേശിക്കാവൂ

പൊതുയോഗങ്ങള്‍ കുടുംബയോഗങ്ങള്‍ എന്നിവ പ്രോട്ടോക്കോള്‍ പാലിച്ച് നടത്തണം.

പോളിംഗ് സ്‌റ്റേഷനുകള്‍ തെരഞ്ഞെടുപ്പിന് തലേദിവസം അണുവിമുക്തമാക്കണം.

ബൂത്തില്‍ സ്ഥാനാര്‍ത്ഥിയുടെ ബൂത്ത് ഏജന്റുമാര്‍ പത്തില്‍ കൂടാന്‍ പാടില്ല.

ഒരേ സമയത്ത് മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രം പ്രവേശനം

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഫെയ്‌സ് ഷീല്‍ഡും ഗ്ലൗസും നിര്‍ബന്ധം

പരമാവധി പ്രചരണം സോഷ്യല്‍ മീഡിയ വഴി

കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ടിന് അനുമതി