LogoLoginKerala

കൈവിട്ടുപോയ ഭാഗ്യം ഒട്ടിച്ചെടുക്കാമെന്ന പ്രതീക്ഷയില്‍ കാസർകോട് ഓട്ടോ ഡ്രൈവര്‍

സമ്മാനമുണ്ടെന്ന് വിശദമായി നോക്കാതെ ഓട്ടോ ഡ്രൈവര് കീറിയെറിഞ്ഞത് അഞ്ച് ലക്ഷം രൂപയുടെ ഭാഗ്യം. കാസര്കോട് നെല്ലിക്കട്ട ടൗണിലെ ഓട്ടോ ഡ്രൈവര് മന്സൂര് അലിയ്ക്കാണ് അബദ്ധം പറ്റിയത്. മന്സൂര് തിങ്കളാഴ്ച്ച എടുത്ത വിന്വിന് ലോട്ടറി ഡബ്ലിയുഎല് 583055 എന്ന ടിക്കറ്റിന് അഞ്ച് ലക്ഷം രൂപ പ്രൈസടിച്ചു. ഇന്നലെ രാവിലെ ഓട്ടോ സ്റ്റാന്ഡിലെത്തിയ മന്സൂര് റിസൾട്ട് നോക്കിയത് പട്ടികയുടെ താഴെ ഭാഗത്ത് മാത്രം. സമ്മാനമൊന്നും കാണാത്ത നിരാശയില് മന്സൂര് മൂന്ന് ടിക്കറ്റുകള് കീറികളഞ്ഞു. ഒരു മണിക്കൂര് കഴിഞ്ഞ് ഏജന്റ് വന്ന് …
 

സമ്മാനമുണ്ടെന്ന് വിശദമായി നോക്കാതെ ഓട്ടോ ഡ്രൈവര്‍ കീറിയെറിഞ്ഞത് അഞ്ച് ലക്ഷം രൂപയുടെ ഭാഗ്യം. കാസര്‍കോട് നെല്ലിക്കട്ട ടൗണിലെ ഓട്ടോ ഡ്രൈവര്‍ മന്‍സൂര്‍ അലിയ്ക്കാണ് അബദ്ധം പറ്റിയത്. മന്‍സൂര്‍ തിങ്കളാഴ്ച്ച എടുത്ത വിന്‍വിന്‍ ലോട്ടറി ഡബ്ലിയുഎല്‍ 583055 എന്ന ടിക്കറ്റിന് അഞ്ച് ലക്ഷം രൂപ പ്രൈസടിച്ചു. ഇന്നലെ രാവിലെ ഓട്ടോ സ്റ്റാന്‍ഡിലെത്തിയ മന്‍സൂര്‍ റിസൾട്ട് നോക്കിയത് പട്ടികയുടെ താഴെ ഭാഗത്ത് മാത്രം. സമ്മാനമൊന്നും കാണാത്ത നിരാശയില്‍ മന്‍സൂര്‍ മൂന്ന് ടിക്കറ്റുകള്‍ കീറികളഞ്ഞു.

ഒരു മണിക്കൂര്‍ കഴിഞ്ഞ് ഏജന്റ് വന്ന് സമ്മാനമുണ്ടെന്ന് പറഞ്ഞപ്പോഴാണ് മന്‍സൂറിന് അബദ്ധം മനസിലായത്. സുഹൃത്തുക്കളും സ്റ്റാന്‍ഡിലുണ്ടായിരുന്ന മറ്റ് ഓട്ടോക്കാരും ചേര്‍ന്ന് ലോട്ടറി കഷ്ണങ്ങള്‍ക്ക് വേണ്ടി അന്വേഷണം തുടങ്ങി. ഒടുവില്‍ കഷ്ണങ്ങള്‍ പെറുക്കിയെടുത്ത് യോജിപ്പിച്ച് ജില്ലാ ലോട്ടറി ഓഫീസിലെത്തി. എംഎല്‍എയുടെ കത്തുമായി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ക്ക് നിവേദനം കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ ഉപദേശിച്ചു. ടിക്കറ്റ് പല കഷ്ണങ്ങളായിപോയതിനാല്‍ നമ്പര്‍ നോക്കി സമ്മാനത്തുക നല്‍കാനാകില്ല. കൂട്ടിച്ചേര്‍ത്ത ടിക്കറ്റിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ മന്‍സൂര്‍ അലിക്ക് സമ്മാനത്തുക ലഭിക്കും. ക്യുആര്‍ കോഡും ശരിയായില്ലെങ്കില്‍ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ പ്രത്യേക തീരുമാനം എടുക്കേണ്ടി വരും. സാമ്പത്തിക പ്രതിസന്ധി കാലത്ത് തന്നെ തേടിയെത്തിയ ഭാഗ്യം കൈവിട്ടുപോകില്ലെന്ന പ്രതീക്ഷയിലാണ് മന്‍സൂര്‍ അലി.