LogoLoginKerala

ഭാഗ്യലക്ഷമിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് തമ്പാനൂര്‍ പോലീസ്

ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച അശ്ലീല യൂട്യൂബര് വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത കേസില് ഭാഗ്യലക്ഷമിയുടെയും സുഹൃത്തുക്കളുടെയും മുന്കൂര് ജാമ്യാപേക്ഷയെ എതിര്ത്ത് പോലീസ്. Also Read: സ്വപ്ന സുരേഷിന്റെ വിദേശയാത്രകളുടെ രേഖകള് പുറത്ത് ജാമ്യം നല്കുന്നതില് വിയോജിച്ച് തമ്പാനൂര് പോലീസ് ഹൈക്കോടതിയില് റിപ്പോര്ട്ട് നല്കി. സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കോടതി ഇക്കാര്യത്തിൽ സർക്കാരിന്റെ അഭിപ്രായം തേടിയിരുന്നു . ഈ അവസരത്തിലാണ് ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് തമ്പാനൂർ പോലീസ് രംഗത്തെത്തിയത്. Also Read: മൃതദേഹം ലോറിയില് കത്തിക്കരിഞ്ഞ …
 

ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷമിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ്.

Also Read: സ്വപ്ന സുരേഷിന്റെ വിദേശയാത്രകളുടെ രേഖകള്‍ പുറത്ത്

ജാമ്യം നല്‍കുന്നതില്‍ വിയോജിച്ച് തമ്പാനൂര്‍ പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കോടതി ഇക്കാര്യത്തിൽ സർക്കാരിന്റെ അഭിപ്രായം തേടിയിരുന്നു . ഈ അവസരത്തിലാണ് ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് തമ്പാനൂർ പോലീസ് രംഗത്തെത്തിയത്.

Also Read: മൃതദേഹം ലോറിയില്‍ കത്തിക്കരിഞ്ഞ നിലയിൽ

ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും കരുതിക്കൂട്ടിയാണ് വിജയ് നായരേ ആക്രമിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കരി ഓയിലുമായി ഒരു ആക്രമണം ലക്ഷ്യമിട്ടു തന്നെയാണ് ഇവർ ലോഡ്ജിലേക്ക് പോയത്.
വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുവാനും തീരുമാനിച്ചുറപ്പിച്ചിരുന്നു. കേസിൽ ഗൂഢാലോചന ഉണ്ടെന്നും ഹൈക്കോടതിയിൽ പോലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

Also Read: ഞാൻ മരിച്ചാൽ ഉത്തരവാദി രഞ്ജു രഞ്ജിമാർ; സജ്‌ന ഷാജിയുടെ വീഡിയോ

അതേസമയം വിജയ് ‌പി നായരുടെ താമസസ്ഥലം കാട്ടിക്കൊടുത്തവരും കേസിൽ ഉൾപ്പെടുമെന്ന് പോലീസ് സൂചനകൾ നൽകി. ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അറസ്റ്റ് ചെയ്യണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പോലീസ്. നിലവിൽ ഇവർ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. കേസ് വെള്ളിയാഴ്ച പരിഗണിക്കും.

Also Read: റോക്കറ്റ് വേഗത്തിൽ കുതിച്ചുയർന്ന് ഉള്ളിവില