സജ്ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു
അമിതമായി ഗുളികകള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ട്രാന്‍സ്ജെന്‍ഡര്‍ സജ്ന ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ഉണ്ടായ വിവാദങ്ങളില്‍ മനംനൊന്താണ് ജീവനൊടുക്കാനുള്ള ശ്രമമുണ്ടായതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Also Read: ജയസൂര്യ കബളിക്കപ്പെട്ടോ? അവകാശവാദവുമായി വീഡിയോ
വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തുകയായിരുന്ന സജ്ന ഷാജിക്കെതിരെ ആക്രമണം നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് പൊതുസമൂഹം സജ്നക്ക് പിന്തുണയുമായെത്തിയിരുന്നു. ഇതിനിടയില്‍ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ സജ്നക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
Also Read: മാന്യന്മാരെ അപമാനിക്കരുത്; അഡ്വക്കറ്റ് എ ജയശങ്കർ
കോട്ടയം സ്വദേശിയായ സജ്ന ഷാജി 13 വര്‍ഷം മുമ്പാണ് കൊച്ചിയിലെത്തിയത്. നിലനില്‍പ്പിനായി ട്രെയിനില്‍ ഭിക്ഷയെടുത്ത് ജീവിതം ആരംഭിച്ച സജ്ന പിന്നിട് വ്യത്യസ്ത ജോലികള്‍ ചെയ്തിരുന്നു. ലോക്ഡൗണ്‍ കാലത്ത് കൂടെയുള്ളവരുടെ കൂടി ജീവിതം മുന്നോട്ട് പോകുന്നതിന് വേണ്ടിയാണ് സജ്ന ബിരിയാണി കച്ചവടം ആരംഭിച്ചത്.
Also Read: ഒരു കോടി രൂപ നല്‍കിയത് രമേശ് ചെന്നിത്തലയ്ക്ക്; ബിജു രമേശ്