LogoLoginKerala

സപ്ലൈകോ സാധനങ്ങൾ ഇനി ഓൺലൈനിൽ

സാധാരണക്കാരന്റെ സ്വന്തം സപ്ലൈകോ സാധനങ്ങൾ ഇനി ഓൺലൈൻ ആയി വാങ്ങാം. അരി ഉള്പ്പടെയുള്ള സാധനങ്ങളുടെ ഓണ്ലൈന് വിപണനമാണ് സപ്ലൈകോ ആരംഭിച്ചത്. 5 കിലോ മീറ്ററിന് 30 രൂപ ഡെലിവറി ചാര്ജ് ഈടാക്കിയാണ് പുതിയ സംവിധാനം. സാധരണക്കാരന് ഏറെ ആശ്വാസകരമാണ് കോവിഡ് കാലത്ത് സപ്ലൈകോയുടെ ഈ നടപടി. Also Read: വിവാഹവും ആഘോഷങ്ങളും; കേരളത്തിൽ വന്തോതില് കോവിഡ് വ്യാപനം പുതിയ സംവിധാനം ഇപ്പോള് കേരളത്തിലുടനീളം അവതരിപ്പിച്ചിട്ടില്ല. പ്രാരംഭഘട്ടമായി കോഴിക്കോട്, തൃശൂര്, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് സംവിധാനം ലഭ്യമാക്കിയിട്ടുള്ളത്. …
 

സാധാരണക്കാരന്റെ സ്വന്തം സപ്ലൈകോ സാധനങ്ങൾ ഇനി ഓൺലൈൻ ആയി വാങ്ങാം. അരി ഉള്‍പ്പടെയുള്ള സാധനങ്ങളുടെ ഓണ്‍ലൈന്‍ വിപണനമാണ് സപ്ലൈകോ ആരംഭിച്ചത്. 5 കിലോ മീറ്ററിന് 30 രൂപ ഡെലിവറി ചാര്‍ജ് ഈടാക്കിയാണ് പുതിയ സംവിധാനം. സാധരണക്കാരന് ഏറെ ആശ്വാസകരമാണ് കോവിഡ് കാലത്ത് സപ്ലൈകോയുടെ ഈ നടപടി.

Also Read: വിവാഹവും ആഘോഷങ്ങളും; കേരളത്തിൽ വന്‍തോതില്‍ കോവിഡ് വ്യാപനം

പുതിയ സംവിധാനം ഇപ്പോള്‍ കേരളത്തിലുടനീളം അവതരിപ്പിച്ചിട്ടില്ല. പ്രാരംഭഘട്ടമായി കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് സംവിധാനം ലഭ്യമാക്കിയിട്ടുള്ളത്. ഇതിന് വേണ്ടി 19 കമ്പനികളുമായി സപ്ലൈകോ കൈകോര്‍ത്തതായാണ് റിപ്പോര്‍ട്ട്. ഓരോ ഓണ്‍ലൈന്‍ കമ്പനികള്‍ക്കും നിശ്ചിത വില്‍പ്പനശാലകള്‍ അനുവദിച്ചിട്ടുണ്ട്.

Also Read: എടിഎമ്മില്‍ നിന്നും എടുത്തത് 2000; കിട്ടിയത് 12,000 !

അഞ്ച് കിലോ മീറ്ററിന് മുകളിലുള്ള മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് 60 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. ഇങ്ങനെയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. കോര്‍പ്പറേഷന് സാമ്പത്തിക ബാധ്യതയില്ലെന്നും അധികൃതര്‍ അറിയിച്ചു. വില്‍പ്പനയും ഉപഭോക്താക്കളുടെ പ്രതികരണവും അടിസ്ഥാനമാക്കി മറ്റ് ജില്ലകളിലും സംവിധാനം വ്യാപിപ്പിക്കാനാണ് സപ്ലൈകോയുടെ പദ്ധതി.

Also Read: കെ ബാബുവിന്‌ 50 ലക്ഷം, വി എസ്‌ ശിവകുമാറിന്‌ 25 ലക്ഷം, ചെന്നിത്തലയ്‌ക്ക് ഒരു കോടി; ബാർകോഴയിൽ ബിജു രമേശ്‌