Covid-19

വിവാഹവും ആഘോഷങ്ങളും; കേരളത്തിൽ വന്‍തോതില്‍ കോവിഡ് വ്യാപനം

സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണാതീതമായി വർധിക്കുന്നത് കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും ഒത്തു ചേരലുകളിലും ആഘോഷങ്ങളിലും നിന്നാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

Also Read: ഒരു കോടി രൂപ നല്‍കിയത് രമേശ് ചെന്നിത്തലയ്ക്ക്; ബിജു രമേശ്

പലർക്കും കോവിഡ് പോസിറ്റീവ് ആയത് വീടിനടുത്തുള്ള കടകളിലോ മാർക്കറ്റിലോ പോയതിനാലല്ല. വിവാഹമടക്കമുള്ള വിശേഷങ്ങളിൽ പങ്കെടുക്കുന്ന ബന്ധുക്കളിൽ നിന്നാണ്. കുടുംബാങ്ങങ്ങളുടെ ഒത്തുചേരലുകള്‍ വഴി കേരളത്തിലെ നിരവധി ജില്ലകളിലാണ് രോഗവ്യാപനം  ക്രമാതീതമായി വർധിച്ചത്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ സംബന്ധിച്ചവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ് പോസിറ്റീവ് കേസുകളില്‍ കൂടുതലും.

Also Read: സ്വർണം കടത്താൻ ടെലിഗ്രാമിൽ ഗ്രൂപ്പ്; പേര് CPM കമ്മിറ്റി

ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ ഇളവുകള്‍ വന്നതു മുതല്‍ നിരവധി ആളുകൾ ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതും വിവാഹചടങ്ങുകളിൽ പങ്കെടുക്കുന്നതും കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Also Read: മാന്യന്മാരെ അപമാനിക്കരുത്; അഡ്വക്കറ്റ് എ ജയശങ്കർ

കോവിഡ് പരക്കുന്നതിന്റെ എണ്ണം വന്‍ തോതില്‍ വര്‍ധിക്കുമ്പോള്‍ സമൂഹ വ്യാപനത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഈ ഒത്തു ചേരലുകളാണെന്ന് തമിഴ്‌നാട്ടില്‍ നിന്നും കർണാടകയിൽ നിന്നുമുള്ള പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. നമ്മുടെ സംസ്ഥാനത്തും സ്ഥിതി മറിച്ചല്ല, രോഗവ്യാപനത്തിന്റെ സ്രോതസ്സുകള്‍ പരിശോധിക്കുമ്പോള്‍ കമ്യൂണിറ്റി സ്‌പ്രെഡ് കൂടുതലും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയിലാണത്രെ.

Also Read: എടിഎമ്മില്‍ നിന്നും എടുത്തത് 2000; കിട്ടിയത് 12,000 !

രോഗിയുമായോ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമായോ 15 മിനിട്ട് സമയം ചെലവിട്ടാല്‍ വൈറസ് പിടിപെടാം എന്നാണ് നിഗമനം. വൈറസ് വ്യാപനത്തിന് ആക്കം കൂട്ടുന്നത് ഇത്തരം ആളുകളുമായി വേണ്ട വിധത്തിലുള്ള വായു സഞ്ചാരമില്ലാത്ത സ്ഥലത്ത് സമയം ചെലവിടുന്നതാണ്. ഒരു സാരിക്കടയിലെ പതിനഞ്ചു മിനിട്ട് മതി രോഗവ്യാപനം സംഭവിക്കാന്‍ എന്ന് ചുരുക്കം.

Also Read: സജ്‌ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു

ആഘോഷ സീസണുകളില്‍ ആളുകള്‍ കാണിച്ച അനാസ്ഥയാണ് കോവിഡ് നമ്പര്‍ ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഓണത്തിനു ശേഷം കേരളത്തില്‍ സംഭവിച്ചതും ഇതാണ്. ഷോപ്പിംഗ് മാളുകളിലും മറ്റ് ജനനിബിഡമായ സ്ഥലങ്ങളിലുമെല്ലാം അധികം സമയം ചെലവഴിക്കാതിരിക്കുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയുമാണ് ഇപ്പോൾ ചെയ്യേണ്ടത്.

Also Read: കെ ബാബുവിന്‌ 50 ലക്ഷം, വി എസ്‌ ശിവകുമാറിന്‌ 25 ലക്ഷം, ചെന്നിത്തലയ്‌ക്ക് ഒരു കോടി; ബാർകോഴയിൽ ബിജു രമേശ്‌

സ്വന്തം ബന്ധുക്കളാണെങ്കിലും കൊറോണ വൈറസിനെ ചെറുക്കാനാകില്ലെന്ന തിരിച്ചറിവാണ് ഇപ്പോൾ വേണ്ടത്. വിവാഹങ്ങളും മറ്റും 50 ല്‍ താഴെ ആളുകളെ ഉള്‍പ്പെടുത്തി നടത്താൻ ഉത്തരവ് പുറത്തുവന്നപ്പോള്‍ മൂന്നോ നാലോ ഭാഗങ്ങളായി പാര്‍ട്ടികള്‍ സംഘടിപ്പിച്ച് പരമാവധി പേരെ സംബന്ധിപ്പിക്കുക എന്ന അതിബുദ്ധി കാട്ടുന്നവര്‍ ഇപ്പോഴും നിരവധിയാണ്. സൂക്ഷിക്കുക, സമൂഹ വ്യാപനം എവിടെയും എപ്പോഴും സംഭവിക്കാം. പരമാവധി പേരിലേക്ക് രോഗമെത്തിക്കാതിരിക്കുക എന്നത് തന്നെയാണ് നമുക്ക് ചെയ്യാന്‍ കഴിയുന്നത്.

Also Read: ജയസൂര്യ കബളിക്കപ്പെട്ടോ? അവകാശവാദവുമായി വീഡിയോ

Related Articles

Back to top button

buy windows 11 pro test ediyorum