LogoLoginKerala

എടിഎമ്മില്‍ നിന്നും എടുത്തത് 2000; കിട്ടിയത് 12,000 !

കൊച്ചിയിൽ ഫെഡറൽ ബാങ്ക് എടിഎമ്മില് നിന്നും 2000 രൂപ എടുക്കാന് ശ്രമിച്ചപ്പോള് ഉദ്യോഗസ്ഥയ്ക്ക് ലഭിച്ചത് 12,000 രൂപ. Also Read: സജ്ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു തൃക്കാക്കര കെന്നഡിമുക്ക് ഫെഡറല് ബാങ്ക് എടിഎമ്മില് നിന്നാണ് കൂടുതല് പണം കിട്ടിയത്. കലൂരില് ഓഡിറ്റ് ഡയറക്ടര് ജനറല് ഓഫീസില് ജോലി ചെയ്യുന്ന വി എം മഞ്ജുവിനാണ് അധികമായി പണം ലഭിച്ചത്. Also Read: കെ ബാബുവിന് 50 ലക്ഷം, വി എസ് ശിവകുമാറിന് 25 ലക്ഷം, ചെന്നിത്തലയ്ക്ക് ഒരു കോടി; ബാർകോഴയിൽ ബിജു …
 

കൊച്ചിയിൽ ഫെഡറൽ ബാങ്ക് എടിഎമ്മില്‍ നിന്നും 2000 രൂപ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഉദ്യോഗസ്ഥയ്ക്ക് ലഭിച്ചത് 12,000 രൂപ.

Also Read: സജ്‌ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു

തൃക്കാക്കര കെന്നഡിമുക്ക് ഫെഡറല്‍ ബാങ്ക് എടിഎമ്മില്‍ നിന്നാണ് കൂടുതല്‍ പണം കിട്ടിയത്. കലൂരില്‍ ഓഡിറ്റ് ഡയറക്ടര്‍ ജനറല്‍ ഓഫീസില്‍ ജോലി ചെയ്യുന്ന വി എം മഞ്ജുവിനാണ് അധികമായി പണം ലഭിച്ചത്.

Also Read:  കെ ബാബുവിന്‌ 50 ലക്ഷം, വി എസ്‌ ശിവകുമാറിന്‌ 25 ലക്ഷം, ചെന്നിത്തലയ്‌ക്ക് ഒരു കോടി; ബാർകോഴയിൽ ബിജു രമേശ്‌

കെന്നഡി മുക്ക് ഓറഞ്ച് വിസ്റ്റ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മഞ്ജു, വീടിന് സമീപത്തെ ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്നാണ് പണം പിന്‍വലിച്ചത്. ആദ്യം 10,000 രൂപയും പിന്നീട് 2000 രൂപയും ലഭിക്കുകയായിരുന്നു. എടിഎമ്മിന് പുറത്തിറങ്ങി വാര്‍ഡ് കൗണ്‍സിലര്‍ പി വി സന്തോഷിനോട് കാര്യം പറഞ്ഞു.

Also Read: ജയസൂര്യ കബളിക്കപ്പെട്ടോ? അവകാശവാദവുമായി വീഡിയോ

അദ്ദേഹം വഴി മഞ്ജു ബാങ്ക് അധികൃതരെ കാര്യം അറിയിച്ചു. തുക രേഖപ്പെടുത്തിയതില്‍ പിഴവ് പറ്റിയതാണോ എന്ന് അന്വേഷിച്ചപ്പോഴാണ് സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് സംഭവമെന്ന് മനസ്സിലായത്. എന്നാല്‍ ബാങ്ക് അധികൃതര്‍ പണം കൈപ്പറ്റാന്‍ നേരിട്ട് വന്നില്ല. ബാങ്ക് ശാഖയില്‍ പണം എത്തിക്കണമെന്ന് മഞ്ജുവിനോട് ആവശ്യപ്പെടുകയായിരുന്നു.

Also Read: മാന്യന്മാരെ അപമാനിക്കരുത്; അഡ്വക്കറ്റ് എ ജയശങ്കർ