Other News

ബിനീഷ് കോടിയേരി ഹാജരായില്ല; കടുത്ത നടപടിക്കൊരുങ്ങി ഇ ഡി

ബംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാതെ ബിനീഷ് കോടിയേരി. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമയപരിധി ലംഘിച്ച പശ്ചാത്തലത്തില്‍ ബിനീഷിനെതിരെ ഇ ഡി കടുത്ത നടപടിക്ക് ഒരുങ്ങുകയാണെന്നാണ് സൂചനകൾ.

Also Read: പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു

ഇന്നലെ ശാന്തിവനഗറിലുള്ള ഇഡി ആസ്ഥാനത്ത് എത്താനായിരുന്നു ബിനീഷിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്. കേസിലെ മുഖ്യപ്രതിയും ബിനീഷിന്റെ സുഹൃത്തുമായ അനൂപ് മുഹമ്മദിനെയും ബിനീഷിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ പദ്ധതി.

Also Read: വിവാഹവും ആഘോഷങ്ങളും; കേരളത്തിൽ വന്‍തോതില്‍ കോവിഡ് വ്യാപനം

കഴിഞ്ഞ രണ്ടാഴ്ച്ച മുന്‍പ് ബിനീഷിനെ ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ വൈരുധ്യം കണ്ടതിനെത്തുടര്‍ന്നാണ് രണ്ടുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതി തയ്യാറാക്കിയത്.

Also Read: കെ ബാബുവിന്‌ 50 ലക്ഷം, വി എസ്‌ ശിവകുമാറിന്‌ 25 ലക്ഷം, ചെന്നിത്തലയ്‌ക്ക് ഒരു കോടി; ബാർകോഴയിൽ ബിജു രമേശ്‌

Related Articles

Back to top button

buy windows 11 pro test ediyorum