LogoLoginKerala

ഒരു കോടി രൂപ നല്‍കിയത് രമേശ് ചെന്നിത്തലയ്ക്ക്; ബിജു രമേശ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഒരു കോടി രൂപ ഏല്പിച്ചിരുന്നെന്ന് വെളിപ്പെടുത്തി ബിജു രമേശ്. രണ്ട് കോടി രൂപയാണ് കെപിസിസി ആവശ്യപ്പെട്ടത്. ഇതില് ഒരു കോടി രമേശ് ചെന്നിത്തലയുടെ ഓഫീസില് തന്റെ സ്റ്റാഫ് അംഗങ്ങള് എത്തിക്കുകയായിരുന്നെന്നും ബിജു രമേശ് മാധ്യമങ്ങളോട് വ്യക്തമാക്കി. ബിജു രമേശിന്റെ വെളിപ്പെടുത്തലുകളിൽ നിന്ന്: മാധ്യമപ്രവർത്തകൻ: കെപിസിസി ഓഫീസില് രണ്ട് കോടിയും രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടിയുമാണോ ബിജു രമേശ്: രണ്ട് കോടിയിലാണ് ഒരു കോടി രൂപ അവിടെയെത്തിച്ചത്. മാധ്യമപ്രവർത്തകൻ: ഒരു കോടി രൂപ …
 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഒരു കോടി രൂപ ഏല്‍പിച്ചിരുന്നെന്ന് വെളിപ്പെടുത്തി ബിജു രമേശ്. രണ്ട് കോടി രൂപയാണ് കെപിസിസി ആവശ്യപ്പെട്ടത്. ഇതില്‍ ഒരു കോടി രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ തന്റെ സ്റ്റാഫ് അംഗങ്ങള്‍ എത്തിക്കുകയായിരുന്നെന്നും ബിജു രമേശ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ബിജു രമേശിന്റെ വെളിപ്പെടുത്തലുകളിൽ നിന്ന്:

മാധ്യമപ്രവർത്തകൻ: കെപിസിസി ഓഫീസില്‍ രണ്ട് കോടിയും രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടിയുമാണോ

ബിജു രമേശ്: രണ്ട് കോടിയിലാണ് ഒരു കോടി രൂപ അവിടെയെത്തിച്ചത്.

മാധ്യമപ്രവർത്തകൻ: ഒരു കോടി രൂപ താങ്കള്‍ നേരിട്ടാണോ രമേശ് ചെന്നിത്തലയെ ഏല്‍പിക്കുന്നത്?

ബിജു രമേശ്: ഞാനല്ല. എന്റെ ജനറല്‍ മാനേജര്‍ രാധാകൃഷ്ണനും സന്തോഷ് എന്ന ബാര്‍ അസോസിയേഷന്റെ ഓഫീസ് സെക്രട്ടറിയും ചേര്‍ന്നാണ് പണം എത്തിച്ചത്. പണം മുഴുവന്‍ കെട്ടി ബാഗിലാക്കി ബാഗ് ഇന്ദിര ഭവനില്‍ അവര്‍ എത്തിക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ടു. അദ്ദേഹമിരിക്കുന്ന അകത്തെ മുറിയിലേക്ക് വെച്ചേക്കാന്‍ പറഞ്ഞു. അകത്തെ മുറി തുറന്ന് അവിടെ പണം വെച്ചിട്ട് അവര്‍ പോരുകയും ചെയ്തു.

മാധ്യമപ്രവർത്തകൻ: ഒരു കോടി രൂപ അകത്തേക്ക് വെച്ചേക്കൂ എന്ന് പറഞ്ഞ രമേശ് ചെന്നിത്തലയാണ് ഒരു കോടി രൂപയുടെ ആക്ഷേപമുണ്ടായിരുന്ന കെഎം മാണിക്കെതിരെ എഫ്‌ഐആര്‍ ഇട്ടത്?

ബിജു രമേശ്: അതെനിക്ക് അറിയില്ല. രമേശ് ചെന്നിത്തലയല്ലല്ലോ എഫ്‌ഐആര്‍ ഇട്ടത്. അത് അന്വേഷണ ഉദ്യോഗസ്ഥരല്ലേ. രണ്ട് കോടിയാണ് കെപിസിസി കൊടുക്കാന്‍ പറഞ്ഞത്.

സംസ്ഥാനത്തെ ബാർ ലൈസന്‍സ് ഫീസില്‍ സർക്കാർ ഇടപെട്ട് ഗണ്യമായി തുക കുറച്ച് നല്‍കിയതിന് പ്രത്യുപകാരമായിട്ടായിരുന്നു ഇതെന്നും ബിജു രമേശ് വെളിപ്പെടുത്തി.