LogoLoginKerala

കെ ബാബുവിന്‌ 50 ലക്ഷം, വി എസ്‌ ശിവകുമാറിന്‌ 25 ലക്ഷം, ചെന്നിത്തലയ്‌ക്ക് ഒരു കോടി; ബാർകോഴയിൽ ബിജു രമേശ്‌

ബാർ ലൈസൻസ് പുതുക്കാൻ രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയും മന്ത്രിമാരായിരുന്ന കെ ബാബുവിന് 50 ലക്ഷവും വി എസ് ശിവകുമാറിന് 25 ലക്ഷവും നൽകിയെന്ന് ബിജു രമേശ് പറഞ്ഞു. ബാർ ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ടാണ് പണം നൽകിയതെന്നാണ് ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന ബിജു രമേശിന്റെ വെളിപ്പെടുത്തൽ. Also Read: ഒരു കോടി രൂപ നല്കിയത് രമേശ് ചെന്നിത്തലയ്ക്ക്; ബിജു രമേശ് ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തലയ്ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് പണം എത്തിച്ചത്. ബാർ …
 

ബാർ ലൈസൻസ്‌ പുതുക്കാൻ‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഒരു കോടി രൂപയും മന്ത്രിമാരായിരുന്ന കെ ബാബുവിന് 50 ലക്ഷവും വി എസ്‌ ശിവകുമാറിന് 25 ലക്ഷവും‌ നൽകിയെന്ന് ബിജു രമേശ്‌ പറഞ്ഞു. ബാർ ലൈസൻസ്‌ പുതുക്കലുമായി ബന്ധപ്പെട്ടാണ്‌ പണം നൽകിയതെന്നാണ് ബാർ ഹോട്ടൽ ഓണേഴ്‌സ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന ബിജു രമേശിന്റെ വെളിപ്പെടുത്തൽ.

Also Read: ഒരു കോടി രൂപ നല്‍കിയത് രമേശ് ചെന്നിത്തലയ്ക്ക്; ബിജു രമേശ്

ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തലയ്‌ക്ക്‌ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ്‌ പണം എത്തിച്ചത്‌. ബാർ ഹോട്ടൽ ഓണേഴ്‌സ്‌ അസോസിയേഷൻ ഓഫീസ്‌ സെക്രട്ടറിയായിരുന്ന സന്തോഷും മാനേജരായിരുന്ന രാധാകൃഷ്‌ണനുമാണ്‌ ബാഗിൽ പണവുമായി ഇന്ദിരാഭവനിൽ പോയത്‌. ഓഫീസിൽ ചെന്നിത്തല ഉണ്ടായിരുന്നു. പത്തുകോടി രൂപയാണ്‌ ഇതിനുമാത്രമായി പിരിച്ചത്‌. അതേസമയം ബാർകോഴ സംബന്ധിച്ച പരാതി പിൻവലിക്കാൻ ജോസ്‌ കെ മാണി 10 കോടി രൂപ വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും ബിജു രമേശ്‌ അവകാശപ്പെട്ടു.

Also Read: മാന്യന്മാരെ അപമാനിക്കരുത്; അഡ്വക്കറ്റ് എ ജയശങ്കർ

എക്‌സൈസ്‌ മന്ത്രിയായിരുന്ന കെ ബാബുവിന്റെ നിർദേശപ്രകാരമാണ്‌‌ വി എസ്‌ ശിവകുമാറിന്‌ 25 ലക്ഷം രൂപ നൽകിയത്‌. തലസ്ഥാനത്തെ വീട്ടിലാണ്‌‌ പണം എത്തിച്ചത്‌. അതേസമയം ബാർകോഴ ആരോപണങ്ങളിൽ കെ എം മാണിക്കും ബാബുവിനും എതിരെമാത്രമാണ്‌ അന്വേഷണം നടത്തിയതെന്നും ബിജു രമേശ്‌ വെളിപ്പെടുത്തി.

Also Read: ജയസൂര്യ കബളിക്കപ്പെട്ടോ? അവകാശവാദവുമായി വീഡിയോ

ചെന്നിത്തലയും അടൂർ പ്രകാശും പറഞ്ഞിട്ടാണ്‌ ബാർ കോഴയിൽ മാണിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന വാദം ശരിയല്ല. എല്ലാ സാമ്പത്തിക വർഷവും ബജറ്റിനു മുൻപായി ബാറുടമകളുമായി യുഡിഎഫ്‌ സർക്കാർ പ്രീ ബജറ്റ്‌ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ ലൈസൻസ്‌ ഫീസ്‌ കുത്തനെ കൂട്ടുമെന്ന്‌ എക്‌സൈസ്‌ മന്ത്രി അറിയിക്കും. തുടർന്നാണ്‌ വിലപേശൽ. വലിയ തുകയാണ്‌ ഓരോ വർഷവും ബാറുടമകൾ പിരിച്ചു നൽകിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

Also Read: സ്വർണം കടത്താൻ ടെലിഗ്രാമിൽ ഗ്രൂപ്പ്; പേര് CPM കമ്മിറ്റി

യുഡിഎഫ്‌ സർക്കാരിൽ‌ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ്‌ ചെന്നിത്തലയ്‌ക്കും മറ്റ്‌ മന്ത്രിമാർക്കും എട്ടുകോടി രൂപ കോഴ നൽകിയെന്ന്‌ ബിജു രമേശ്‌ കോടതിയിലും രഹസ്യമൊഴി നൽകിയിരുന്നു. ബാർ ആൻഡ്‌ ഹോട്ടൽ ഓണേഴ്‌സ്‌ അസോസിയേഷന്റെ പ്രത്യേക കണക്ക്‌ ബുക്കിൽ രേഖപ്പെടുത്തിയിരുന്നു. അസോസിയേഷൻ യോഗത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയതിന്റെ ഡിജിറ്റൽ തെളിവും ബിജു രമേശ്‌ കോടതിക്ക്‌ കൈമാറിയിരുന്നു.

Also Read:  എംഎൽഎക്ക് വധഭീഷണി