LogoLoginKerala

മാന്യന്മാരെ അപമാനിക്കരുത്; അഡ്വക്കറ്റ് എ ജയശങ്കർ

ബാർ കോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിന്റെ ആരോപണത്തിൽ പരിഹാസവുമായി അഡ്വക്കറ്റ് എ ജയശങ്കർ രംഗത്ത്. മാണി സാർ ബാറുകാരിൽ നിന്ന് ഒരു കോടി രൂപ വാങ്ങിയെന്ന് ബിജു പറഞ്ഞപ്പോൾ ജനം വിശ്വസിച്ചു. കാരണം പുള്ളി അത്യാവശ്യം പൈസയൊക്കെ വാങ്ങുന്ന സ്വഭാവക്കാരനാണെന്നു പരക്കെ അറിയാമായിരുന്നു. പക്ഷെ ബാർകോഴ ആരോപണം പിൻവലിക്കാൻ ജോസ് മോൻ പത്തു കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ബിജു രമേശ് പറയത് ഒരു കാരണവശാലും …
 

ബാർ കോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ മാണി പത്ത് കോടി രൂപ വാഗ്‌ദാനം ചെയ്തുവെന്ന ബിജു രമേശിന്റെ ആരോപണത്തിൽ പരിഹാസവുമായി അഡ്വക്കറ്റ് എ ജയശങ്കർ രംഗത്ത്.

മാണി സാർ ബാറുകാരിൽ നിന്ന് ഒരു കോടി രൂപ വാങ്ങിയെന്ന് ബിജു പറഞ്ഞപ്പോൾ ജനം വിശ്വസിച്ചു. കാരണം പുള്ളി അത്യാവശ്യം പൈസയൊക്കെ വാങ്ങുന്ന സ്വഭാവക്കാരനാണെന്നു പരക്കെ അറിയാമായിരുന്നു. പക്ഷെ ബാർകോഴ ആരോപണം പിൻവലിക്കാൻ ജോസ് മോൻ പത്തു കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ബിജു രമേശ് പറയത് ഒരു കാരണവശാലും സത്യമാകാനിടയില്ല എന്നാണ് ജയ്ശങ്കർ പറയുന്നത് കാരണം, മാണി സാറും മകനും പണം വാങ്ങുകയല്ലാതെ കൊടുത്ത ചരിത്രം കേട്ടിട്ടില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

മാന്യന്മാരെ അപമാനിക്കരുത്.

ബിജു രമേശ് വലിയ കാശുകാരനാണ്, പ്രമാണിയാണ്, അധികാര കേന്ദ്രങ്ങളിൽ സ്വാധീനമുള്ള ആളുമാണ്. എന്നു കരുതി നട്ടാൽ കുരുക്കാത്ത നുണ പറയരുത്.

കെഎം മാണി സാർ ബാറുകാരിൽ നിന്ന് ഒരു കോടി രൂപ വാങ്ങിയെന്ന് ബിജു പറഞ്ഞപ്പോൾ ജനം വിശ്വസിച്ചു. കാരണം പുള്ളി അത്യാവശ്യം ടൂ,ത്രീ വാങ്ങുന്ന സ്വഭാവക്കാരനാണെന്നു പരക്കെ അറിയാമായിരുന്നു.
ആരോപണം പിൻവലിക്കാൻ ജോസ് മോൻ പത്തു കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ബിജു രമേശ് പറയുന്നു. അത് ഒരിക്കലും, ഒരു കാരണവശാലും സത്യമാകാനിടയില്ല. കാരണം, മാണി സാറും മകനും പണം വാങ്ങുകയല്ലാതെ കൊടുത്ത ചരിത്രം കേട്ടിട്ടില്ല.

മാന്യന്മാരെ അപമാനിക്കരുത്;  അഡ്വക്കറ്റ് എ ജയശങ്കർ