LogoLoginKerala

ജയസൂര്യ കബളിക്കപ്പെട്ടോ? അവകാശവാദവുമായി വീഡിയോ

കൊച്ചിയിൽ ട്രാൻസ്ജെൻഡർ സജന നടത്തിയ ബിരിയാണി കച്ചവടം മറ്റ് കച്ചവടക്കാർ തടഞ്ഞത് വാർത്തയായിരുന്നു. അവർ തന്നേയും കൂടെ ഉണ്ടായിരുന്ന കുട്ടിയേയും ഉപദ്രവിച്ചെന്നും പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും സജന മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വോയിസ് ഓഫ് മലയാളി യുട്യൂബ് ചാനലിൽ ജെറിൻ എന്നയാളാണ് സജന എന്ന ട്രാൻസ്ജൻഡറുടെ കണ്ണുനീർ നാടകം പൊളിച്ചു എന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ജയസൂര്യ അടക്കമുള്ള പ്രമുഖരെ സജന കണ്ണുനീർ നാടകം കളിച്ച് കബളിപ്പിക്കുകയായിരുന്നു എന്നാണ് ഇയാളുടെ അവകാശവാദം. സജനയെ സഹായിക്കാമെന്നേറ്റ സുശാന്ത് …
 

കൊച്ചിയിൽ ട്രാൻസ്ജെൻഡർ സജന നടത്തിയ ബിരിയാണി കച്ചവടം മറ്റ് കച്ചവടക്കാർ തടഞ്ഞത് വാർത്തയായിരുന്നു. അവർ തന്നേയും കൂടെ ഉണ്ടായിരുന്ന കുട്ടിയേയും ഉപദ്രവിച്ചെന്നും പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും സജന മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ വോയിസ് ഓഫ് മലയാളി യുട്യൂബ് ചാനലിൽ ജെറിൻ എന്നയാളാണ് സജന എന്ന ട്രാൻസ്ജൻഡറുടെ കണ്ണുനീർ നാടകം പൊളിച്ചു എന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ജയസൂര്യ അടക്കമുള്ള പ്രമുഖരെ സജന കണ്ണുനീർ നാടകം കളിച്ച് കബളിപ്പിക്കുകയായിരുന്നു എന്നാണ് ഇയാളുടെ അവകാശവാദം.

സജനയെ സഹായിക്കാമെന്നേറ്റ സുശാന്ത് നിലമ്പൂർ അടക്കമുള്ള പല പ്രമുഖരെയും രൂക്ഷമായി വിമർശിക്കുന്നുമുണ്ട് വീഡിയോയിൽ. സജനയുടെ ഫോൺവിളികളുടെ റെക്കോഡ് തെളിവിനായി വീഡിയോയിൽ കാണിക്കുന്നുമുണ്ട്. എല്ലാ സത്യങ്ങളും മനസിലാക്കിയിട്ടാണ് സജനയെന്ന കള്ളിയെ ഇവിടെ അവതരിപ്പിക്കാൻ സാധിച്ചത് എന്നും വീഡിയോയിൽ പറഞ്ഞുവെക്കുന്നുണ്ട്.

വീഡിയോ കാണാം: 

https://www.youtube.com/watch?v=R25pGzoX67I