LogoLoginKerala

സ്വർണം കടത്താൻ ടെലിഗ്രാമിൽ ഗ്രൂപ്പ്; പേര് CPM കമ്മിറ്റി

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിൽ നിർണ്ണായക മൊഴി നൽകി യു എ ഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്ത്. കള്ളക്കടത്ത് നടത്താൻ വേണ്ടി മാത്രം ടെലിഗ്രാമിൽ ‘സിപിഎം കമ്മിറ്റി’ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കിയെന്നാണ് സരിത്ത് എൻഫോഴ്സ്മെന്റിന് മൊഴി നൽകിയിരിക്കുന്നത്. Also Read: കോണ്സുല് ജനറലും കള്ളക്കടത്ത് നടത്തി; സ്വപ്ന സുരേഷ് സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയതെന്നും പിന്നീട് തന്നെയും സ്വപ്ന സുരേഷിനെയും അതിൽ ചേർക്കുകയായിരുന്നുവെന്നും സരിത്ത് പറഞ്ഞു. കൂടാതെ, തനിക്ക് ഫൈസൽ ഫരീദിനെ നേരിട്ടറിയില്ലെന്നും റമീസ് വഴിയാണ് ആ …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിൽ നിർണ്ണായക മൊഴി നൽകി യു എ ഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്ത്. കള്ളക്കടത്ത് നടത്താൻ വേണ്ടി മാത്രം ടെലിഗ്രാമിൽ ‘സിപിഎം കമ്മിറ്റി’ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കിയെന്നാണ് സരിത്ത് എൻഫോഴ്സ്മെന്റിന്‌ മൊഴി നൽകിയിരിക്കുന്നത്.

Also Read: കോണ്‍സുല്‍ ജനറലും കള്ളക്കടത്ത് നടത്തി; സ്വപ്ന സുരേഷ്

സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയതെന്നും പിന്നീട് തന്നെയും സ്വപ്ന സുരേഷിനെയും അതിൽ ചേർക്കുകയായിരുന്നുവെന്നും സരിത്ത് പറഞ്ഞു. കൂടാതെ, തനിക്ക് ഫൈസൽ ഫരീദിനെ നേരിട്ടറിയില്ലെന്നും റമീസ് വഴിയാണ് ആ ബന്ധമെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.

Also Read: എംഎൽഎക്ക് വധഭീഷണി

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മുൻ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കർ ആരോഗ്യ സ്ഥിതി ചൂണ്ടിക്കാട്ടി കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി.അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ഒളിവിൽ പോകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ശിവശങ്കറിന്റെ ഹർജി.

Also Read:  ആരാണീ അഞ്ജലി മേനോൻ?

അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശിവശങ്കറിനെ ഇന്ന് തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റിയേക്കും.

Also Read: വിമാനത്താവളം സ്വകാര്യവത്ക്കരണം; സർക്കാരിന്റെ ഹർജി തള്ളി ഹൈക്കോടതി

വിദഗ്ദ്ധ ചികിത്സ നൽകുന്നതിന്റെ ഭാഗമായാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇന്ന് നടക്കുന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ ശിവശശങ്കറിന്റെ ചികിത്സയെ കുറിച്ച് ധാരണയുണ്ടാകും. ഇതിനു അനുസരിച്ചാകും കസ്റ്റംസിന്റെ നീക്കമുണ്ടാകുക എന്നാണ് സൂചനകൾ.

Also Read: ഡ്രൈവര്‍ക്ക് കോവിഡ് ബാധ; ഉമ്മന്‍ ചാണ്ടി നിരീക്ഷണത്തിൽ