Other News

കോണ്‍സുല്‍ ജനറലും കള്ളക്കടത്ത് നടത്തി; സ്വപ്ന സുരേഷ്

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് അന്വേഷണസംഘത്തിന് നൽകിയ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരികയാണ്.

Also Read: ആരാണീ അഞ്ജലി മേനോൻ?

കോണ്‍സുല്‍ ജനറലും ഡോളര്‍ കടത്തിയെന്നാണ് സ്വപ്നയുടെ മൊഴി. ആദ്യം ഡോളര്‍ കടത്തിയത് കോണ്‍സുല്‍ ജനറലാണ്. ഇതിന് പിന്നാലെയാണ് സരിത്തും മറ്റും ഡോളര്‍ കടത്തിയതെന്ന് സ്വപ്ന പറയുന്നു.

Also Read: വിമാനത്താവളം സ്വകാര്യവത്ക്കരണം; സർക്കാരിന്റെ ഹർജി തള്ളി ഹൈക്കോടതി

സ്വപ്ന സുരേഷിന്റെ ഏറ്റവും പുതിയ ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പുതിയ ഒരു കേസുകൂടി രെജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം വിമാനത്താവളം വഴി വലിയ തോതിൽ വിദേശകറൻസികൾ കടത്തി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വെളിപ്പെടുത്തൽ.

Also Read: ഡ്രൈവര്‍ക്ക് കോവിഡ് ബാധ; ഉമ്മന്‍ ചാണ്ടി നിരീക്ഷണത്തിൽ

സ്വർണക്കടത്തിന് പുറമെ കോൺസുൽ ജനറലിനും അറ്റാഷേക്കും എതിരെ പുതിയ ആരോപണങ്ങൾ വരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം. കേരളത്തിൽ നിന്നും വൻതോതിൽ വിദേശ കറൻസികൾ കള്ളക്കടത്തായി കൊണ്ടുപോയിരിക്കുന്നു എന്നതാണ് കണ്ടെത്തിയിരിക്കുന്നത്. ഏകദേശം

Also Read:  രാജ്യത്ത് കോവിഡ് വ്യാപാനം ഏറ്റവും കൂടുതൽ കേരളത്തിൽ

ഏകദേശം 190000 അമേരിക്കൻ ഡോളർ ആണ് കടത്തിയിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. കോൺസുലേറ്റിലുള്ള ഒരു എക്സ്റേ മെഷീനിൽ ട്രയൽ പരിശോധന നടത്തി പിടിക്കപ്പെടില്ല എന്നുറപ്പ് വരുത്തിയതിനു ശേഷമാണ് വിമാനത്താവളം വഴി കറൻസി കടത്തിയതെന്നാണ് സ്വപ്നയുടെ മൊഴി.

Also Read: ജോസ് കെ മാണി വിഭാഗം നേതാക്കള്‍ ജോസഫ് പക്ഷത്തേക്ക്

Related Articles

Back to top button

buy windows 11 pro test ediyorum