LogoLoginKerala

വിമാനത്താവളം സ്വകാര്യവത്ക്കരണം; സർക്കാരിന്റെ ഹർജി തള്ളി ഹൈക്കോടതി

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്ക്കരിക്കാനുള്ള കേന്ദ്ര സര്ക്കാര് തീരുമാനത്തിനെതിരായ ഹര്ജി ഹൈക്കോടതി തള്ളി. Also Read: വിമാനത്താവളം അദാനി ഗ്രൂപ്പിന്; ഹൈക്കോടതി വിധി ഇന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി എന്റര്പ്രൈസസിനു കൈമാറാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാന സര്ക്കാര് ഉള്പ്പെടെ നല്കിയ ഹര്ജികളാണ് ഹൈക്കോടതി ഡിവിഷന് ബഞ്ച് തള്ളിയത്. ഹര്ജികളിന്മേലുള്ള വിശദവാദം കഴിഞ്ഞയാഴ്ച പൂര്ത്തിയായിരുന്നു. Also Read: ഡ്രൈവര്ക്ക് കോവിഡ് ബാധ; ഉമ്മന് ചാണ്ടി നിരീക്ഷണത്തിൽ വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് നല്കിയത് പൊതുജന താല്പര്യാര്ത്ഥമെടുത്ത നയപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നായിരുന്നു …
 

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി.

Also Read: വിമാനത്താവളം അദാനി ഗ്രൂപ്പിന്; ഹൈക്കോടതി വിധി ഇന്ന്

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി എന്റര്‍പ്രൈസസിനു കൈമാറാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയത്. ഹര്‍ജികളിന്മേലുള്ള വിശദവാദം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു.

Also Read: ഡ്രൈവര്‍ക്ക് കോവിഡ് ബാധ; ഉമ്മന്‍ ചാണ്ടി നിരീക്ഷണത്തിൽ

വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് നല്‍കിയത് പൊതുജന താല്‍പര്യാര്‍ത്ഥമെടുത്ത നയപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. കേരളത്തിന്റെ ആവശ്യപ്രകാരം ലേലത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക ഇളവുകള്‍ അനുവദിച്ചിട്ടും സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും വാദമധ്യേ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ടെന്‍ഡര്‍ നടപടികള്‍ നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം.

Also Read: രാജ്യത്ത് കോവിഡ് വ്യാപാനം ഏറ്റവും കൂടുതൽ കേരളത്തിൽ

വിമാനത്താവളങ്ങള്‍ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായാണ് നടത്തിപ്പ് ചുമതല ടെന്‍ഡറിലൂടെ സ്വകാര്യ സംരഭകര്‍ക്ക് കൈമാറാന്‍ തീരുമാനിച്ചതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. ഇതിനെതിരെ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു. പിന്നീട് സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വീണ്ടും വാദം കേള്‍ക്കുകയായിരുന്നു. അതാണ്‌ ഇപ്പോൾ കോടതി തള്ളിയിരിക്കുന്നത്.

Also Read: ജോസ് കെ മാണി വിഭാഗം നേതാക്കള്‍ ജോസഫ് പക്ഷത്തേക്ക്