LogoLoginKerala

കോവിഡ് മരണം; നഴ്സിംഗ് ഓഫീസർക്ക് സസ്‌പെൻഷൻ

നഴ്സിംഗ് ജീവനക്കാരുടെ അനാസ്ഥ മൂലം കോവിഡ് രോഗി മരിച്ചെന്ന ആരോപണത്തിൽ നഴ്സിംഗ് ഓഫീസർക്ക് സസ്പെൻഷൻ. ആരോപണത്തിൽ സംസ്ഥാന ആരോഗ്യ മന്ത്രി കെകെ ശൈലജ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. Also Read: ഡ്രൈവര്ക്ക് കോവിഡ് ബാധ; ഉമ്മന് ചാണ്ടി നിരീക്ഷണത്തിൽ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന സംഭവ൦ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് അന്വേഷിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി എത്രയും വേഗ൦ റിപ്പോർട്ട് സമർപ്പിക്കാനാണ് ആരോഗ്യ മന്ത്രിയുടെ നിർദേശം. കൊറോണ ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന സികെ …
 

നഴ്സിംഗ് ജീവനക്കാരുടെ അനാസ്ഥ മൂലം കോവിഡ് രോഗി മരിച്ചെന്ന ആരോപണത്തിൽ നഴ്സിംഗ് ഓഫീസർക്ക് സസ്‌പെൻഷൻ. ആരോപണത്തിൽ സംസ്ഥാന ആരോഗ്യ മന്ത്രി കെകെ ശൈലജ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി.

Also Read: ഡ്രൈവര്‍ക്ക് കോവിഡ് ബാധ; ഉമ്മന്‍ ചാണ്ടി നിരീക്ഷണത്തിൽ

എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന സംഭവ൦ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് അന്വേഷിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി എത്രയും വേഗ൦ റിപ്പോർട്ട് സമർപ്പിക്കാനാണ് ആരോഗ്യ മന്ത്രിയുടെ നിർദേശം. കൊറോണ ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന സികെ ഹാരിസിന്റെ മരണത്തിലാണ് അന്വേഷണം.

Also Read: രാജ്യത്ത് കോവിഡ് വ്യാപാനം ഏറ്റവും കൂടുതൽ കേരളത്തിൽ

കൊറോണ പോസിറ്റിവായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി മരിച്ചത് വെന്റിലേറ്റർ ട്യൂബുകൾ മാറിക്കിടന്നത് കാരണമാണ് എന്ന ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ആശുപത്രിയിലെ നഴ്സിംഗ് ഓഫീസറാണ് ആശുപത്രിയിലെ വാട്സ്ആപ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം അയച്ചത്. സുഖം പ്രാപിച്ചു വരികയായിരുന്ന രോഗി മരിച്ചതിന് കാരണക്കാരായവർ രക്ഷപ്പെട്ടത് ഡോക്ടർമാർ വിവരം പുറത്തു വിടാതിരുന്നതിനാലാണെന്നു൦ സന്ദേശത്തിൽ പറയുന്നു.

Also Read: തൃശൂരില്‍ വീണ്ടും ഗുണ്ടാ വിളയാട്ടം; കടയുടമയെ വെടിവച്ചു