LogoLoginKerala

തൃശൂരില്‍ വീണ്ടും ഗുണ്ടാ വിളയാട്ടം; കടയുടമയെ വെടിവച്ചു

തൃശൂരില് ടയറിന്റെ പഞ്ചര് ഒട്ടിക്കുന്ന കടയുടമയെ ഗുണ്ടാസംഘം വെടിവച്ചു. കൂര്ക്കഞ്ചേരിയില് ടയര് പഞ്ചര് ഒട്ടിച്ചുനല്കാതിരുന്നതാണ് വെടിവയപ്പിന് കാരണമെന്ന് പറയപ്പെടുന്നു. Also Read: ആരാണീ അഞ്ജലി മേനോൻ? സംഭവത്തില് മൂന്നംഗ ഗുണ്ടാസംഘം അറസ്റ്റിലായി. ഷഫീഖ്, ഡിറ്റോ, ഷാജന് എന്നിവരാണ് അറസ്റ്റിലായത്. ഇവരില് നിന്ന് തോക്ക് കണ്ടെത്തി. Also Read: സ്വർണം കടത്താൻ ടെലിഗ്രാമിൽ ഗ്രൂപ്പ്; പേര് CPM കമ്മിറ്റി പ്രതികള് നേരത്തെയും ക്രിമിനല് കേസില് പ്രതികളാണ്. വൈരാഗ്യമാണ് വെടിവയ്പ്പില് കലാശിച്ചത് എന്നാണ് കരുതപ്പെടുന്നത്. അതേസമയം ഇവര്ക്ക് തോക്ക് എങ്ങനെ ലഭിച്ചുവെന്നും പൊലീസ് …
 

തൃശൂരില്‍ ടയറിന്‍റെ പഞ്ചര്‍ ഒട്ടിക്കുന്ന കടയുടമയെ ഗുണ്ടാസംഘം വെടിവച്ചു. കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ പഞ്ചര്‍ ഒട്ടിച്ചുനല്‍കാതിരുന്നതാണ് വെടിവയപ്പിന് കാരണമെന്ന് പറയപ്പെടുന്നു.

Also Read: ആരാണീ അഞ്ജലി മേനോൻ?

സംഭവത്തില്‍ മൂന്നംഗ ഗുണ്ടാസംഘം അറസ്റ്റിലായി. ഷഫീഖ്, ഡിറ്റോ, ഷാജന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് തോക്ക് കണ്ടെത്തി.

Also Read: സ്വർണം കടത്താൻ ടെലിഗ്രാമിൽ ഗ്രൂപ്പ്; പേര് CPM കമ്മിറ്റി

പ്രതികള്‍ നേരത്തെയും ക്രിമിനല്‍ കേസില്‍ പ്രതികളാണ്. വൈരാഗ്യമാണ് വെടിവയ്പ്പില്‍ കലാശിച്ചത് എന്നാണ് കരുതപ്പെടുന്നത്. അതേസമയം ഇവര്‍ക്ക് തോക്ക് എങ്ങനെ ലഭിച്ചുവെന്നും പൊലീസ് അന്വേഷിക്കുന്നു.

Also Read: എംഎൽഎക്ക് വധഭീഷണി

ഗുണ്ടകളെ മെരുക്കാന്‍ കാപ്പ നിയമം ചുമത്തി അറസ്റ്റ് തുടങ്ങിയതിന് പിന്നാലെയാണ് വീണ്ടും അനിഷ്ട സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓരോ സ്‌റ്റേഷനിലെയും സ്ഥിരം ക്രിമിനലുകളുടെ പട്ടിക പൊലീസ് തയ്യാറാക്കി വരികയാണ്. ഓപറേഷന്‍ റേഞ്ച് എന്ന പേരില്‍ ഗുണ്ടാ വേട്ടയ്ക്കും പൊലീസ് തുടക്കം കുറിച്ചിട്ടുണ്ട്.

Also Read: കോണ്‍സുല്‍ ജനറലും കള്ളക്കടത്ത് നടത്തി; സ്വപ്ന സുരേഷ്