LogoLoginKerala

മുഴുവന്‍ സീറ്റുകളും വേണം; പിജെ ജോസഫ്

ജോസ് കെ മാണി വിഭാഗത്തെ പരാജയപ്പെടുത്തുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനാൽ കേരള കോണ്ഗ്രസ് മത്സരിച്ച മുഴുവന് സീറ്റുകളും തങ്ങള്ക്ക് വേണമെന്ന് യുഡിഎഫിനോട് പിജെ ജോസഫ്. ജോസ് കെ മാണി വിഭാഗത്തെ പരാജയപ്പെടുത്തുക മാത്രമാണ് ലക്ഷ്യം. തിങ്കളാഴ്ച കോട്ടയത്ത് ഉഭയകക്ഷി ചര്ച്ച നടത്തും. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പ് എല്ലാ സീറ്റുകളും വേണമെന്നും പിജെ ജോസഫ് പറഞ്ഞു. നേതാക്കള് എല്ലാവരും ജോസ് കെ മാണിയെ കൈവിട്ടു. ഇല്ലാത്ത കാര്യങ്ങള് പറയുന്ന റോഷി അഗസ്റ്റിന് മാത്രമാണ് ജോസ് കെ മാണി …
 

ജോസ് കെ മാണി വിഭാഗത്തെ പരാജയപ്പെടുത്തുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനാൽ കേരള കോണ്‍ഗ്രസ് മത്സരിച്ച മുഴുവന്‍ സീറ്റുകളും തങ്ങള്‍ക്ക് വേണമെന്ന് യുഡിഎഫിനോട് പിജെ ജോസഫ്.

ജോസ് കെ മാണി വിഭാഗത്തെ പരാജയപ്പെടുത്തുക മാത്രമാണ് ലക്ഷ്യം. തിങ്കളാഴ്ച കോട്ടയത്ത് ഉഭയകക്ഷി ചര്‍ച്ച നടത്തും. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പ് എല്ലാ സീറ്റുകളും വേണമെന്നും പിജെ ജോസഫ് പറഞ്ഞു.

നേതാക്കള്‍ എല്ലാവരും ജോസ് കെ മാണിയെ കൈവിട്ടു. ഇല്ലാത്ത കാര്യങ്ങള്‍ പറയുന്ന റോഷി അഗസ്റ്റിന്‍ മാത്രമാണ് ജോസ് കെ മാണി യോടൊപ്പം ഉള്ളത്. റോഷി അഗസ്റ്റിന്‍ ജോസിന്റെ വെറും കുഴലൂത്തുകാരന്‍ മാത്രമാണെന്നും പിജെ ജോസഫ് വ്യക്തമാക്കി.

വരാനുള്ളത് വഴിയില്‍ തങ്ങില്ല. പാലായിലെ തോല്‍വി ചോദിച്ചു വാങ്ങിയതാണെന്നും ഈ കൊതുമ്പു വെള്ളം ഉടന്‍ മുങ്ങി പോകും എന്നും പി ജെ ജോസഫ് പറഞ്ഞു.