
തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിന്റെ ഗണ്മാന്റെ മൊബൈല് ഫോണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗണ്മാന് പ്രജീഷിന്റെ മൊബൈല് ഫോണാണ് കസ്റ്റഡിയിലെടുത്തത്. എടപ്പാളിലെ വീട്ടില് നിന്നാണ് ഫോണ് അന്വേഷണ സംഘം കസ്റ്റഡിയില് എടുത്തത്.
ഗണ്മാന് പ്രജീഷിന്റെ രണ്ടു സുഹൃത്തുക്കളെയും കസ്റ്റംസ് കസ്റ്റഡിയില് എടുത്ത് ചോദ്യം ചെയ്തതായും മാധ്യമങ്ങൾ റിപ്പോര്ട്ട് ചെയ്തു. സ്വര്ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ അന്വേഷണ ഏജന്സികള് രണ്ട് തവണ ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യലിന് ശേഷം മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. നയതന്ത്ര ചാനൽ വഴി ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന ആരോപണത്തിലായിരുന്നു ജലീലിനെ ചോദ്യം ചെയ്തത്.