LogoLoginKerala

ജോസ് കെ മാണിയെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തണമെന്ന് സിപിഐഎം

കേരള കോണ്ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്ഡിഎഫ് മുന്നണിയില് ഉള്പ്പെടുത്തണമെന്ന് സിപിഐഎം. ഘടകകക്ഷികളുടെ ആശങ്കകള് പരിഹരിക്കാനും മുന്നണി യോഗത്തില് നിലപാട് അറിയിക്കാനും സിപിഐഎം സെക്രട്ടേറിയേറ്റ് സംസ്ഥാന സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഭരണത്തുടര്ച്ച ഉറപ്പാക്കുന്നതിന് ജോസ് കെ മാണി വിഭാഗത്തിന്റെ പിന്തുണ നിര്ണായകമാണ്. അതുകൊണ്ടു മുന്നണിയില് ഉള്പ്പെടുത്തുന്നത് തന്നെയാണ് നല്ലത്. വിമര്ശനങ്ങള് ഒഴിവാക്കുന്നതിനും ഇതു നല്ലതെന്ന അനുമാനത്തിലാണ് സംസ്ഥാന സെക്രട്ടേറിയേറ്റ്. പുറത്തുനിന്നുള്ള സഹകരണമല്ല, ജോസ് കെ മാണി വിഭാഗത്തെ ഘടകകക്ഷിയായി തന്നെ ഉള്പ്പെടുത്തണണമെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. എന്നാല്, നിയമസഭ …
 

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫ് മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന് സിപിഐഎം. ഘടകകക്ഷികളുടെ ആശങ്കകള്‍ പരിഹരിക്കാനും മുന്നണി യോഗത്തില്‍ നിലപാട് അറിയിക്കാനും സിപിഐഎം സെക്രട്ടേറിയേറ്റ് സംസ്ഥാന സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ഭരണത്തുടര്‍ച്ച ഉറപ്പാക്കുന്നതിന് ജോസ് കെ മാണി വിഭാഗത്തിന്റെ പിന്തുണ നിര്‍ണായകമാണ്. അതുകൊണ്ടു മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് തന്നെയാണ് നല്ലത്. വിമര്‍ശനങ്ങള്‍ ഒഴിവാക്കുന്നതിനും ഇതു നല്ലതെന്ന അനുമാനത്തിലാണ് സംസ്ഥാന സെക്രട്ടേറിയേറ്റ്. പുറത്തുനിന്നുള്ള സഹകരണമല്ല, ജോസ് കെ മാണി വിഭാഗത്തെ ഘടകകക്ഷിയായി തന്നെ ഉള്‍പ്പെടുത്തണണമെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

എന്നാല്‍, നിയമസഭ സീറ്റുകളുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ച ഇന്ന് നടന്നില്ല. നിയമസഭ സീറ്റ് ചര്‍ച്ച പുറത്തുണ്ടാവുകയാണെങ്കില്‍ അത് തര്‍ക്കങ്ങളിലേക്ക് നയിച്ചേക്കാം. അതിനാല്‍ വളരെ ജാഗ്രതയോടെ സമീപിക്കാനാണ് സെക്രട്ടേറിയേറ്റ് തീരുമാനം. ഓരോ ഘടകകക്ഷിയോടും അവരുടെ അഭിപ്രായങ്ങള്‍ കേട്ട ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുത്താല്‍ മതി.

കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയ്ക്കൊപ്പം കൂട്ടാന്‍ സിപിഐഎം കേന്ദ്ര നേതൃത്വം അനുവാദം നല്‍കിയിരുന്നു. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ സിപിഐ എതിര്‍ക്കാത്തതിനാല്‍ മുന്നണിയുടെ ഐക്യത്തെ ബാധിക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം പച്ചക്കൊടി വീശിയത്.

എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുന്ന നിലപാടാണ് ജോസ് കെ മാണിയുടേത്. വിഷയത്തില്‍ ഇടതുമുന്നണിയില്‍ ഉടന്‍ ധാരണയുണ്ടാകുമെന്ന് പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി ജോസ് കെ മാണി ചര്‍ച്ച നടത്തിയിരുന്നു.