Movies

നിനക്കൊക്കെ എല്ലിന്റെ ഇടയിൽ കുത്താണ്; ആദിത്യൻ ജയൻ

ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച് ഇടവേള ബാബു നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി താരങ്ങള്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് രംഗത്ത് വന്നത്. അമ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന പുതിയ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ ആക്രമിക്കപ്പെട്ട നടി അംഗമാവില്ലെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. നിലവില്‍ നടി അമ്മയുടെ അംഗമല്ല. മരിച്ചു പോയ ആളുകള്‍ തിരിച്ച് വരില്ലല്ലോ. അതുപോലെ ആണ് ഇതെന്നും ഇടവേള ബാബു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

Also Read: സംഘടനിൽ നിന്ന് പോയവരെ എന്തിന് അഭിനയിപ്പിക്കണം? ഇടവേള ബാബുവിന് പിന്തുണയുമായി ഒമര്‍ ലുലു

ഈ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സംവിധായകൻ ഒമർ ലുലു ഇടവേള ബാബുവിനെ പിന്തുണച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോഴിതാ നടൻ ആദിത്യൻ ജയനും ഇടവേള ബാബുവിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്.

Also Read: പിറന്നാൾ ആഘോഷിച്ച് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്

“സിനിമയിലെ ധാര്മികത; പാര്‌‌വതിയും പത്മപ്രിയയും രേവതിയും തൽ സമയം”‘ എന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെ മൂവരേയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്‍റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. എന്നാല്‍ അതിൽ നടൻ ആദിത്യൻ ജയൻ പങ്ക് വച്ച ഒരു കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നത്.

Also Read: എച്ച്ബിഒ, ഡബ്ല്യൂ ബി ചാനലുകള്‍ ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിക്കുന്നു

“ഇല്ലാത്ത ഇഷ്യൂസ് ഉണ്ടാക്കി ഉള്ളതുകൂടി നശിപ്പിക്കാതെ കിട്ടുന്ന ജോലി ചെയ്ത പോകു നടിമാരെ. ഈ രേവതി കാരണം അത്യാവശ്യം വർക്കുള്ള പാർവതിക്ക് പണി ഇല്ലാതാകും ഭാവിയിലെ ഭാഗ്യലക്ഷ്മിമാർ”, എന്നാണ് ആദിത്യൻ പ്രതികരണം നടത്തിയത്. നടനെ അംഗീകരിച്ചും പ്രതിഷേധം അറിയിച്ചുമുള്ള നിരവധി കമന്റുകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്.

Also Read: ലഹരി മരുന്ന് കേസ്: നടന്‍ വിവേക് ഒബറോയിയുടെ ഭാര്യയ്ക്ക് നോട്ടീസ്

“നിനക്ക് ഒക്കെ എല്ലിന്റെ ഇടയിൽ കുത്തലാണ്. നിനക്കൊക്കെ വേണ്ട ക്യാഷ് അക്കൗണ്ടിൽ ഉണ്ട്. നിന്റെ ഒക്കെ പാത്രം കഴുകൽ മുതൽ ലൈറ്റ് പിടിക്കുന്ന കുറേപ്പേര് ഉണ്ട്, ഇവിടെ പട്ടിണിയാണ് ജോലി ഇല്ലാതെ, ഇതിനൊക്കെ ഒരു ചർച്ച വയ്ക്കരുത്. ഇവർക്ക് വേറെ എന്തോ പ്രശ്നങ്ങൾ ഉണ്ട്!

Also Read: ടിആർപി റേറ്റിംഗിൽ കൃതിമം; ന്യൂസ് ചാനലുകളുടെ റേറ്റിംഗ് നിർത്തിവെച്ച് ബാർക്ക്

ഈ നാല് പേർക്ക് വേറെ എന്തോ പ്രശ്നങ്ങൾ ഉണ്ട്. ഇടവേള ബാബു എന്താണ് തെറ്റുപറഞ്ഞത്. നികേഷിനെ പോലെ കുന്നായ്മ മാധ്യമപ്രവർത്തകൻ ഉണ്ടാക്കിയ ഒരു ഇഷ്യൂ മാത്രമാണ് ഇത്, ഒരു സംഘടന വിട്ടു പോയവരെ എങ്ങനെ സംഘടന പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയിൽ ഉൾപ്പെടുത്തും പിന്നെ ആ നടിക്ക് ഇല്ലാത്ത എന്ത് ബുദ്ധിമുട്ട് ആണ് നിങ്ങൾക്കു ഉള്ളത്, ​നിങ്ങൾ ഒരു കാര്യം ചെയ്യൂ! ഒരു പുതിയ സംഘടന ഉണ്ടാക്ക് അമ്മയ്ക്കു പകരം “അച്ഛൻ” എന്നിട്ട് അതിനു തലപ്പത്തു നിങ്ങൾ കയറി ഇരിക്ക് നിങ്ങൾക്കു വേണ്ടത് അതാണ്.

Also Read: അമ്മയുടെ മൗനം; ആരോപണവുമായി രേവതിയും പദ്മപ്രിയയും

നിങ്ങൾ പ്രോബ്ലം ക്രിയേറ്റേഴ്സ് അതുകൊണ്ടു ആരും മൈൻഡ് ചെയ്യില്ല, ഫസ്റ്റ് സ്വന്തം ഫാമിലിയിൽ വില ഉണ്ടാക്കിയെടുക്കു, നിങ്ങൾക്ക് ദിലീപിനെ പുറത്താക്കാൻ പറഞ്ഞു അദ്ദേഹം അതിനു മുന്നേ രാജി വെച്ച് പോയി,നിങ്ങൾക്കു ഇനി എന്ത് വേണം. ഭാവിയിലെ ഭാഗ്യലക്ഷ്മിമാർ!”- എന്നായിരുന്നു നടന്‍ കമന്‍റ് ചെയ്തത്.

Related Articles

Back to top button

buy windows 11 pro test ediyorum