LogoLoginKerala

ശബരിമല വിമാനത്താവളം: സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി

ശബരിമല ഗ്രീന്ഫീല്ഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇറക്കിയ സര്ക്കാര് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കല് നിയമത്തിലെ വ്യവസ്ഥകള് പാലിച്ചല്ല ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. Also Read: പെണ്കുട്ടികളുടെ വിവാഹപ്രായം: തീരുമാനം ഉടൻ; പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ ബിലിവേഴ്സ് ചര്ച്ചിനായി അയന ട്രസ്റ്ര് നല്കിയ ഹര്ജിയിലാണ് ഉത്തരവ്. ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കര് ഭൂമി വിമാനത്താവളത്തിനായി ഏറ്റെടുക്കാനുള്ള സര്ക്കാര് ഉത്തരവ് ചോദ്യം ചെയ്താണ് ബിലീവേഴ്സ് ചര്ച്ചിന്റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബിള് ട്രസ്റ്റ് …
 

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചല്ല ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

Also Read: പെണ്‍കുട്ടികളുടെ വിവാഹപ്രായം: തീരുമാനം ഉടൻ; പ്രധാനമന്ത്രി നരേന്ദ്രമോദി

ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ ബിലിവേഴ്‌സ് ചര്‍ച്ചിനായി അയന ട്രസ്റ്ര് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ചെറുവള്ളി എസ്‌റ്റേറ്റിലെ 2263 ഏക്കര്‍ ഭൂമി വിമാനത്താവളത്തിനായി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്താണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് കോടതിയെ സമീപിച്ചത്.

Also Read: ലഹരി മരുന്ന് കേസ്: നടന്‍ വിവേക് ഒബറോയിയുടെ ഭാര്യയ്ക്ക് നോട്ടീസ്

ഏറ്റെടുക്കല്‍ നടപടികള്‍ക്കു കോട്ടയം കലക്ടര്‍ക്ക് അനുവാദം നല്‍കി റവന്യു സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു വര്‍ഷങ്ങളായി തര്‍ക്കമുള്ളതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 77ാം വകുപ്പ് അനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവച്ച് ഏറ്റെടുക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കായതിനാല്‍ കോടതിയില്‍ നഷ്ടപരിഹാര തുക കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കുന്നത് നിയമ വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

Also Read: കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ കെ. മുരളീധരൻ