LogoLoginKerala

പെണ്‍കുട്ടികളുടെ വിവാഹപ്രായം: തീരുമാനം ഉടൻ; പ്രധാനമന്ത്രി നരേന്ദ്രമോദി

പെണ്കുട്ടികളുടെ വിവാഹപ്രായം ഉയര്ത്തുന്നതു സംബന്ധിച്ച തീരുമാനം ഉടനുണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുസംബന്ധിച്ച കമ്മിറ്റി റിപ്പോർട്ട് നല്കിയാലുടന് വിവാഹത്തിനുള്ള ശരിയായ പ്രായം സര്ക്കാര് തീരുമാനിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. Also Read: ലഹരി മരുന്ന് കേസ്: നടന് വിവേക് ഒബറോയിയുടെ ഭാര്യയ്ക്ക് നോട്ടീസ് ‘പെണ്മക്കളുടെ വിവാഹത്തിന് ശരിയായ പ്രായം തീരുമാനിക്കുന്നതിനുള്ള ചര്ച്ചകള് നടക്കുന്നുണ്ട്. ബന്ധപ്പെട്ട കമ്മിറ്റി എന്തുകൊണ്ട് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ചോദിച്ച് രാജ്യത്തുടനീളം പെണ്മക്കള് എനിക്ക് കത്തെഴുതിയിട്ടുണ്ട്. റിപ്പോർട്ട് വന്നാലുടൻ നടപ്പാക്കും’- മോദി പറഞ്ഞു. Also Read: കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ കെ. …
 

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച തീരുമാനം ഉടനുണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുസംബന്ധിച്ച കമ്മിറ്റി റിപ്പോർട്ട് നല്‍കിയാലുടന്‍ വിവാഹത്തിനുള്ള ശരിയായ പ്രായം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Also Read: ലഹരി മരുന്ന് കേസ്: നടന്‍ വിവേക് ഒബറോയിയുടെ ഭാര്യയ്ക്ക് നോട്ടീസ്

‘പെണ്‍മക്കളുടെ വിവാഹത്തിന് ശരിയായ പ്രായം തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ബന്ധപ്പെട്ട കമ്മിറ്റി എന്തുകൊണ്ട് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ചോദിച്ച്‌ രാജ്യത്തുടനീളം പെണ്‍മക്കള്‍ എനിക്ക് കത്തെഴുതിയിട്ടുണ്ട്. റിപ്പോർട്ട് വന്നാലുടൻ നടപ്പാക്കും’- മോദി പറഞ്ഞു.

Also Read: കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ കെ. മുരളീധരൻ

ഭക്ഷ്യ/കാര്‍ഷിക ഓര്‍ഗനൈസേഷനുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല ബന്ധത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ 75 രൂപയുടെ സ്മാരക നാണയം പുറത്തിറക്കുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21ലേക്ക് ഉയര്‍ത്താനുള്ള തീരുമാനം സർക്കാർ ഉടനെ എടുക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Also Read: ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം; സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ അനുമതി

സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും പരിപാലിക്കുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി.

Also Read: കേരള കോൺഗ്രസിന്റെ ഇടത് പ്രവേശനം; എൻ.സി.പി നേതൃയോഗം ഇന്ന്