LogoLoginKerala

ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം; സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ അനുമതി

ജോസ് കെ മാണി വിഭാഗത്തിന്റെ എല്.ഡി.എഫ് പ്രവേശനത്തിന് സി.പി.എം കേന്ദ്ര നേതൃത്വം അനുമതി നല്കി. ജോസ് കെ. മാണി രാജി വയ്ക്കുന്ന രാജ്യസഭാ സീറ്റ് ജോസ് വിഭാഗത്തിന് തന്നെ നല്കും. ഇന്ന് ജോസ് കെ മാണി ഇടത് നേതാക്കളെ കാണാന് എകെജി സെന്ററിലെത്തിയിരുന്നു. യുഡിഎഫ് കണ്വീനല് എ വിജയരാഘവനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എകെജി സെന്ററില്നിന്നും തിരിച്ചിറങ്ങിയ ജോസ് കെ മാണിയെയും റോഷി അഗസ്റ്റിനേയും പുറത്തേക്കിറങ്ങിവന്ന് യാത്രയാക്കുകയും ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി …
 

ജോസ് കെ മാണി വിഭാഗത്തിന്റെ എല്‍.ഡി.എഫ് പ്രവേശനത്തിന് സി.പി.എം കേന്ദ്ര നേതൃത്വം അനുമതി നല്‍കി. ജോസ് കെ. മാണി രാജി വയ്ക്കുന്ന രാജ്യസഭാ സീറ്റ് ജോസ് വിഭാഗത്തിന് തന്നെ നല്‍കും.

ഇന്ന് ജോസ് കെ മാണി ഇടത് നേതാക്കളെ കാണാന്‍ എകെജി സെന്ററിലെത്തിയിരുന്നു. യുഡിഎഫ് കണ്‍വീനല്‍ എ വിജയരാഘവനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എകെജി സെന്ററില്‍നിന്നും തിരിച്ചിറങ്ങിയ ജോസ് കെ മാണിയെയും റോഷി അഗസ്റ്റിനേയും പുറത്തേക്കിറങ്ങിവന്ന് യാത്രയാക്കുകയും ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനമുണ്ടാകുമെന്ന് എകെജി സെന്ററില്‍നിന്നും തിരിച്ചിറങ്ങിയ ശേഷം ജോസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം കെഎം മാണിക്കെതിരെ നടത്തിയ സമരങ്ങളില്‍ സിപിഐഎം മാപ്പുപറഞ്ഞോ എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ ജോസ് തയ്യാറായില്ല. അതിന് പിന്നില്‍ ആരാണെന്ന കാര്യം അന്വേഷിക്കുമെന്ന് മാത്രമായിരുന്നു പ്രതികരണം