
സിനിമാതാരവും തിരക്കഥാകൃത്തും സംവിധായകനുമായ സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചലച്ചിത്ര സംരംഭം “അൺലോക്ക് ” തൃപ്പൂണിത്തുറയിൽ ആരംഭിച്ചു. മലയാളത്തിലെ പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ചടങ്ങിൽ ഭദ്രദീപം കൊളുത്തി.
മോഷൻ പ്രൈം മൂവീസിന്റെ ബാനറിൽ സജീഷ് മഞ്ചേരി നിർമ്മിക്കുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, മംമ്ത മോഹൻദാസ്, ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, ഷാജി നവോദയ തുടങ്ങിയവർ അഭിനയിക്കുന്നു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംഘടിപ്പിച്ച ചടങ്ങിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ മാത്രമാണ് പങ്കെടുത്തത്.
പൂജയോടനുബന്ധിച്ച് ഫെഫ്ക പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
സോഹൻ സീനുലാലിന്റെ “അൺലോക്ക് ” ആരംഭിച്ചു .
നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചലച്ചിത്ര സംരംഭം “അൺലോക്ക് ” തൃപ്പൂണിത്തുറയിൽ ആരംഭിച്ചു. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ദീപം കൊളുത്തിയ ചടങ്ങിൽ കോവിഡ് പ്രോട്ടോക്കോൾ കാരണം അണിയറ പ്രവർത്തകർ മാത്രമെ സംബന്ധിച്ചുള്ളു .
മോഷൻ പ്രൈം മൂവീസിന്റെ ബാനറിൽ സജീഷ് മഞ്ചേരി നിർമ്മിക്കുന്ന ‘”അൺലോക്ക് “‘ ൽ ചെമ്പൻ വിനോദ് , മംമ്ത മോഹൻദാസ്, ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, ഷാജി നവോദയ തുടങ്ങിയവർ അഭിനയിക്കുന്നു.
മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് മേക്കേഴ്‌സായ സിദ്ദിഖിന്റേയും ഷാഫിയുടെയും പ്രിയ ശിഷ്യനായ സോഹൻ സീനുലാലിന്റെ രണ്ടാമത്തെ സിനിമയായ ‘വന്യം ‘ ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഫെഫ്കയുടെ വർക്കിങ്ങ് സെക്രട്ടറി കൂടിയായ സോഹൻ സീനുലാൽ ചലച്ചിത്ര തൊഴിലാളി സംഘടന രംഗത്തെ ശ്രദ്ധേയനായ വ്യക്തിത്വമാണ് .
ജനപ്രീതിയും നിരൂപക ശ്രദ്ധയും നേടി പ്രേക്ഷക സമക്ഷം പുതിയ ചലച്ചിത്ര കാഴ്ച്ചകളുടെ ‘അൺലോക്ക് ‘ ന് പുതിയ ചിത്രത്തിലൂടെ സോഹൻ സീനുലാലിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു.
https://www.facebook.com/fefkadirectorsonline/photos/a.1237037186318582/3443162239039388/