LogoLoginKerala

അമ്മയുടെ മൗനം; ആരോപണവുമായി രേവതിയും പദ്മപ്രിയയും

ഇടവേള ബാബുവിന്റെ വിവാദ പരാമര്ശത്തില് അമ്മ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് രേവതിയും പദ്മപ്രിയയും. തുറന്ന കത്തിലൂടെയാണ് അമ്മ സംഘടനയോട് നിലപാട് വ്യക്തമാക്കാന് ഇരുവരും ആവശ്യപ്പെട്ടത്. Also Read: ബാലഭാസ്കർ കേസ്; സിബിഐ അന്വേഷണം സ്വര്ണക്കടത്തിലേക്ക് പ്രസിഡണ്ട് മോഹന്ലാലിനും എക്സിക്യുട്ടീവ് കമ്മിറ്റിക്കുമാണ് കത്തയച്ചിരിക്കുന്നത്. ഇടവേള ബാബുവിന്റെ പരാമര്ശത്തില് രൂക്ഷമായി എതിർപ്പ് പ്രകടിപ്പിച്ച് പാര്വ്വതി തിരുവോത്ത് സംഘടനയില് നിന്ന് രാജിവച്ച ശേഷവും മൗനം തുടരുന്ന അമ്മ സംഘടനയെ രൂക്ഷമായി വിമര്ശിച്ചുകൊണ്ടാണ് കത്ത്. Also Read: പാലാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ; …
 

ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശത്തില്‍ അമ്മ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് രേവതിയും പദ്‌മപ്രിയയും. തുറന്ന കത്തിലൂടെയാണ് അമ്മ സംഘടനയോട് നിലപാട് വ്യക്തമാക്കാന്‍ ഇരുവരും ആവശ്യപ്പെട്ടത്.

Also Read: ബാലഭാസ്കർ കേസ്; സിബിഐ അന്വേഷണം സ്വര്‍ണക്കടത്തിലേക്ക്

പ്രസിഡണ്ട് മോഹന്‍ലാലിനും എക്‌സിക്യുട്ടീവ് കമ്മിറ്റിക്കുമാണ് കത്തയച്ചിരിക്കുന്നത്. ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ രൂക്ഷമായി എതിർപ്പ് പ്രകടിപ്പിച്ച് പാര്‍വ്വതി തിരുവോത്ത് സംഘടനയില്‍ നിന്ന് രാജിവച്ച ശേഷവും മൗനം തുടരുന്ന അമ്മ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കത്ത്.

Also Read: പാലാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ; സിപിഎമ്മിന്റെ ഉറപ്പ്

സംഘടനയില്‍ നിന്നുള്ള പാര്‍വ്വതിയുടെ രാജി, 2018ല്‍ ആരംഭിച്ച കാര്യങ്ങളിലേക്ക് തിരികെ കൊണ്ടുപോവുകയാണെന്ന് രേവതിയും പദ്മപ്രിയയും പറയുന്നു. താര സംഘടനയുടെ സെക്രട്ടറിയും നടനുമായ സിദ്ദിഖിനെതിരായ ലൈംഗിക ആരോപണത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്നും ഇരുവരും കത്തിലൂടെ ചോദിക്കുന്നു.

Also Read: ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ

പാര്‍വ്വതിയുടെ രാജിക്ക് പിന്നാലെ തങ്ങളുടെ നിലപാടെന്താണെന്ന് ചോദിക്കുന്ന മാധ്യമങ്ങള്‍ അത് ചോദിക്കേണ്ടത് അമ്മയുടെ നേതൃത്വത്തോടാണെന്നും ഇരുവരും കത്തില്‍ പറയുന്നു. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളേക്കുറിച്ച് ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കാന്‍ ഒരു ഇടം ഒരുക്കിയതായിരുന്നു 2018ലെ രാജി. എന്നാല്‍ നടപടിയെടുക്കാതെയുള്ള അമ്മയുടെ നേതൃത്വത്തിന്റെ നിലാപാട് ഒരു ചര്‍ച്ചകളിലും കാണാന്‍ സാധിച്ചില്ല.

Also Read: സ്വർണക്കടത്ത് പ്രതികൾക്ക് ദാവൂദുമായി ബന്ധം?

സംഘടനാ ജനറല്‍ സെക്രട്ടറിയുടെ അടുത്തിടെ നടന്ന അഭിമുഖം അപകടകരമായ മാതൃകയാണ് സൃഷ്ടിക്കുന്നത്. ഇനിയും വിധി വന്നിട്ടില്ലാത്ത ഒരു ക്രിമിനല്‍ കേസിനെ താഴ്ത്തിക്കെട്ടാന്‍ അമ്മയുടെ നേതൃത്വത്തിലുള്ള ചിലര്‍ ശ്രമിക്കുന്നതാണ് ആ മാതൃകയെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Also Read: നേതൃത്വത്തിനെതിരെ  ആഞ്ഞടിച്ച് കെ. മുരളീധരൻ