LogoLoginKerala

ആഭ്യന്തര വിഷയങ്ങളിൽ മറ്റു രാജ്യങ്ങൾ ഇടപെടേണ്ട; ഇന്ത്യ

ലഡാക്കും അരുണാചല്പ്രദേശും തങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണെന്ന് ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില് മറ്റ് രാജ്യങ്ങള് ഇടപെടേണ്ടതില്ല. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരവിഷയങ്ങളില് ഇന്ത്യയും ഇടപെടാറില്ല. ഇന്ത്യന് ജനതയുടെ സൗകര്യത്തിനും സൈനിക നീക്കങ്ങള്ക്കും വേണ്ടിയാണ് അതിര്ത്തിക്ക് സമീപം സൗകര്യങ്ങള് വികസിപ്പിച്ചതെന്ന് ഇന്ത്യ പറഞ്ഞു. ലഡാക്കിനെയും അരുണാചല് പ്രദേശിനെയും ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കുന്നില്ലെന്നാണ് ചൈന പറഞ്ഞത്. ഇന്ത്യ അതിര്ത്തിയില് അടിസ്ഥാന സൗകര്യങ്ങള് വികസിപ്പിക്കുന്നതാണ് സംഘര്ഷത്തിന് ഇടയാക്കിയത്.സ്ഥിതിഗതികള് വഷളാക്കുന്ന നടപടി ഇന്ത്യ സ്വീകരിക്കരുതെന്ന് ചൈന അറിയിച്ചിരുന്നു. ഇതിന് തക്കതായ മറുപടിയായാണ് ഇന്ത്യ ഇപ്പോള് …
 

ലഡാക്കും അരുണാചല്‍പ്രദേശും തങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണെന്ന് ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടേണ്ടതില്ല. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരവിഷയങ്ങളില്‍ ഇന്ത്യയും ഇടപെടാറില്ല. ഇന്ത്യന്‍ ജനതയുടെ സൗകര്യത്തിനും സൈനിക നീക്കങ്ങള്‍ക്കും വേണ്ടിയാണ് അതിര്‍ത്തിക്ക് സമീപം സൗകര്യങ്ങള്‍ വികസിപ്പിച്ചതെന്ന് ഇന്ത്യ പറഞ്ഞു.

ലഡാക്കിനെയും അരുണാചല്‍ പ്രദേശിനെയും ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കുന്നില്ലെന്നാണ് ചൈന പറഞ്ഞത്. ഇന്ത്യ അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.സ്ഥിതിഗതികള്‍ വഷളാക്കുന്ന നടപടി ഇന്ത്യ സ്വീകരിക്കരുതെന്ന് ചൈന അറിയിച്ചിരുന്നു. ഇതിന് തക്കതായ മറുപടിയായാണ് ഇന്ത്യ ഇപ്പോള്‍ രംഗത്തെത്തിയത്.