LogoLoginKerala

സ്വര്‍ണക്കടത്ത്: 10 പ്രതികള്‍ക്ക് ജാമ്യം

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണക്കടത്ത് കേസില് 10 പ്രതികള്ക്ക് ജാമ്യം. അതേസമയം മുഹമ്മദ് ഷാഫി, മുഹമ്മദലി, കെ.ടി ഷറഫുദീന് എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. സ്വർണക്കടത്ത് കേസിലെ എല്ലാ പ്രതികള്ക്കെതിരെയും യുഎപിഎ നിലനില്ക്കുമെന്നായിരുന്നു കേസ് അന്വേഷിക്കുന്ന എന്ഐഎയുടെ വാദം. കേസിലെ പ്രതികളും അന്താരാഷട്ര കള്ളക്കടത്തുകാരൻ ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായുള്ള പങ്ക് അന്വേഷിക്കണമെന്ന് എന്ഐഎ അറിയിച്ചിട്ടുണ്ട്. ദാവൂദ് സംഘത്തിലുള്ള താന്സാനിയ കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന ഒരു ദക്ഷിണേന്ത്യക്കാരൻ ഫിറോസ് ഒയാസിസ് എന്നയാളുമായി ഇവര്ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും എന്ഐഎ അറിയിച്ചു.
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ 10 പ്രതികള്‍ക്ക് ജാമ്യം. അതേസമയം മുഹമ്മദ് ഷാഫി, മുഹമ്മദലി, കെ.ടി ഷറഫുദീന്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.

സ്വർണക്കടത്ത് കേസിലെ എല്ലാ പ്രതികള്‍ക്കെതിരെയും യുഎപിഎ നിലനില്‍ക്കുമെന്നായിരുന്നു കേസ് അന്വേഷിക്കുന്ന എന്‍ഐഎയുടെ വാദം. കേസിലെ പ്രതികളും അന്താരാഷട്ര കള്ളക്കടത്തുകാരൻ ദാവൂദ് ഇബ്രാഹിമിന്‍റെ സംഘവുമായുള്ള പങ്ക് അന്വേഷിക്കണമെന്ന് എന്‍ഐഎ അറിയിച്ചിട്ടുണ്ട്.

ദാവൂദ് സംഘത്തിലുള്ള താന്‍സാനിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ദക്ഷിണേന്ത്യക്കാരൻ ഫിറോസ് ഒയാസിസ് എന്നയാളുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും എന്‍ഐഎ അറിയിച്ചു.