LogoLoginKerala

പാലാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ; സിപിഎമ്മിന്റെ ഉറപ്പ്

ഇടതുമുന്നണിയിലേക്ക് ജോസ് കെ. മാണി എത്തുന്നത് പാലാ വിട്ടുനല്കാമെന്ന ഉറപ്പില്. രാജ്യസഭ സിപിഎം ഏറ്റെടുത്തുകൊണ്ട് സിറ്റിങ് സീറ്റുകള് ഉള്പ്പടെ ആറു സീറ്റുകള് നല്കാമെന്നാണ് സിപിഎമ്മും ജോസ് കെ മാണിയുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. Also Read: ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ എന്സിപിയില് പിളര്പ്പുണ്ടായി മാണി സി കാപ്പന് മുന്നണിവിടുമെന്ന് വിലയിരുത്തലിലാണ് കേരള കോണ്ഗ്രസിന് വേണ്ടി സിപിഎം വാതില് തുറക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. Also Read: മലയാളത്തിന്റെ മഹാകവി അക്കിത്തം അന്തരിച്ചു 39 വര്ഷത്തെ ബന്ധം അറുത്തുമാറ്റി ജോസ് കെ മാണി …
 

ഇടതുമുന്നണിയിലേക്ക് ജോസ് കെ. മാണി എത്തുന്നത് പാലാ വിട്ടുനല്‍കാമെന്ന ഉറപ്പില്‍. രാജ്യസഭ സിപിഎം ഏറ്റെടുത്തുകൊണ്ട് സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെ ആറു സീറ്റുകള്‍ നല്‍കാമെന്നാണ് സിപിഎമ്മും ജോസ് കെ മാണിയുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു.

Also Read: ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ

എന്‍സിപിയില്‍ പിളര്‍പ്പുണ്ടായി മാണി സി കാപ്പന്‍ മുന്നണിവിടുമെന്ന് വിലയിരുത്തലിലാണ് കേരള കോണ്‍ഗ്രസിന് വേണ്ടി സിപിഎം വാതില്‍ തുറക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

Also Read: മലയാളത്തിന്റെ മഹാകവി അക്കിത്തം അന്തരിച്ചു

39 വര്‍ഷത്തെ ബന്ധം അറുത്തുമാറ്റി ജോസ് കെ മാണി ഇടതുപാളയത്തിലേക്ക് ചേക്കേറുന്നത് സിപിഎം നേതൃത്വവുമായി കൃത്യമായുണ്ടാക്കിയ ധാരണയെ തുടര്‍ന്നാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് കേരള കോണ്‍ഗ്രസുമായുള്ള ധാരണക്ക് ചുക്കാന്‍ പിടിച്ചതെന്നാണ് സൂചനകൾ

ധാരണ ഒന്ന്: കെ.എം മാണിയുടെ സ്വന്തം പാല കേരള കോണ്‍ഗ്രസിന് നിലനിര്‍ത്താം.

ധാരണ രണ്ട്: പാലയുള്‍പ്പടെ ആറു സീറ്റുകള്‍.

ധാരണ മൂന്ന്: ജോസ് കെ മാണി ഒഴിയുന്ന രാജ്യസഭാ സീറ്റ് സിപിഎം ഏറ്റെടുക്കും. പാല ജോസ് കെ മാണിക്ക് നല്‍കേണ്ടി വരുമെന്നും പകരം മറ്റൊരു സീറ്റ് നല്‍കാമെന്നും മാണി സി കാപ്പനോട് സിപിഎം സൂചിപ്പിച്ചു കഴിഞ്ഞു. മാണി സി കാപ്പന്‍ വഴങ്ങില്ലെന്ന അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ ഉപാധിവെച്ചിരിക്കുന്നത്.

Also Read: സ്വർണക്കടത്ത് പ്രതികൾക്ക് ദാവൂദുമായി ബന്ധം?

സിപിഐ മല്‍സരിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് കെ മാണിക്ക് വിട്ടു നല്‍കാന്‍ സിപിഐയോട് സിപിഎം അഭ്യര്‍ത്ഥിക്കും. പകരം സിപിഐക്ക് വിജയസാധ്യതയുള്ള സീറ്റ് നല്‍കും. റോഷി അഗസ്റ്റിന്‍ നിലവില്‍ എം.എല്‍യായ ഇടുക്കി, സ്കറിയ തോമസ് കഴിഞ്ഞ തവണ മല്‍സരിച്ച കുടുതുരുത്തി, സിപിഎമ്മിന് വലിയ സ്വാധീനമില്ലാത്ത തൊടുപുഴ എന്നീ സീറ്റുകള്‍ നല്‍കാമെന്നാണ് ധാരണ. പാലയെ ചൊല്ലി എന്‍ സി പിയില്‍ പിളര്‍പ്പുണ്ടായാല്‍ കുട്ടനാട് കൂടി കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കും.

Also Read: നേതൃത്വത്തിനെതിരെ  ആഞ്ഞടിച്ച് കെ. മുരളീധരൻ

നിലവിലെ ധാരണകള്‍ക്ക് അപ്പുറത്തേക്ക് രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് വിട്ടുവീഴ്ച വേണ്ടി വന്നാല്‍ സഹകരിക്കുമെന്ന് ജോസ് കെ മാണി സിപിഎം നേതൃത്വത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്.

Also Read: ജോസ് കെ മാണിയെ ബ്ലാക്‌മെയില്‍ ചെയ്തു; കെ സുരേന്ദ്രന്‍

അതേസമയം മധ്യതിരുവിതാംകൂർ അടക്കമുള്ള പ്രദേശങ്ങളിലെ പരമ്പരാഗത കേരള കോണ്‍ഗ്രസ് വോട്ടുകളും ക്രൈസ്തവ വോട്ടുകളും നേടിയെടുക്കാന്‍ ജോസ് കെ മാണിക്ക് കഴിയുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.

Also Read: പേര് ജോസ്: പ്രവർത്തി കൊണ്ട് യൂദാസ്; ഷാഫി പറമ്പിൽ